'സീതയോട് നീതി പുലർത്തുകയെന്നത് വെല്ലുവിളി; 
ആദിപുരുഷിലെ കഥാപാത്രത്തെ കുറിച്ച് കൃതി
സനോൺ

'സീതയോട് നീതി പുലർത്തുകയെന്നത് വെല്ലുവിളി; ആദിപുരുഷിലെ കഥാപാത്രത്തെ കുറിച്ച് കൃതി സനോൺ

ഇതിഹാസ രാമായണത്തെ ആസ്പദമാക്കിയുള്ള ആദിപുരുഷിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് കൃതി സനോൺ

ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ബോളിവുഡില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ആദിപുരുഷ്. സിനിമയില്‍ സീത ദേവിയായി എത്തുന്നത് ഹിന്ദി സിനിമാ താരം കൃതി സനോണ്‍ ആണ്. സീതയെപ്പോലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുക എന്നത് എപ്പോഴും ലഭിക്കാത്ത ഭാഗ്യമാണെന്ന് കൃതി . ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആദിപുരുഷിനെ കുറിച്ച് കൃതി മനസ്സ് തുറന്നത്.

ആദിപുരുഷിലെ സീതാ ദേവിയായുള്ള കഥാപാത്രം വളരെ ആകാംഷയുള്ളതായിരുന്നെന്നും എന്നാല്‍ അത് അത്ര എളുപ്പമായിരുന്നില്ലെന്നും കൃതി പറയുന്നു. 'വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു, കൂടാതെ സീതയുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തുക എന്നത് വളരെ ഉത്തരവാദിത്വമുള്ള കാര്യമായാണ് തോന്നിയതെന്നും അവര്‍ കൂട്ടിചേര്‍ത്തു.

ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യം നല്‍കി ഒരുങ്ങുന്ന ചിത്രമാണ് ആദിപുരുഷ്. 500 കോടിയിലധികമാണ് സിനിമയുടെ ബഡ്ജറ്റ്. 'ആദിപുരുഷ്' ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകൾ. 250 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആദിപുരുഷ്
ആദിപുരുഷ്

ആദിപുരുഷി'ല്‍ 'ജാനകി'യായി കൃതി എത്തുമ്പോൾ രാമനായി എത്തുന്നത് തെലുങ്ക് താരം പ്രഭാസ് ആണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ ആദ്യഗാനമായ 'റാം സിയാ റാം' ഗാനം രണ്ട് ദിവസത്തിനകം എത്തും . ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് ഗാനം പുറത്തിറക്കുക.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in