കുമാരിയായി ഐശ്വര്യ ലക്ഷ്മി ; ചിത്രം ഒക്ടോബര്‍ 28 ന് തീയേറ്ററുകളില്‍

കുമാരിയായി ഐശ്വര്യ ലക്ഷ്മി ; ചിത്രം ഒക്ടോബര്‍ 28 ന് തീയേറ്ററുകളില്‍

ഷൈൻ ടോം ചാക്കോയാണ് നായകൻ

ഷൈൻ ടോം ചാക്കോയും ഐശ്വര്യ ലക്ഷ്മിയും ഒരുമിക്കുന്ന കുമാരി ഈ മാസം 28 ന് തീയേറ്ററുകളിലെത്തും. ഹേ ജൂഡിന്റെ തിരക്കഥാകൃത്തും, രണം സിനിമയുടെ സംവിധായകനുമായ നിർമ്മൽ സഹദേവ്, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമാരി. പൃഥ്വിരാജ് പ്രൊഡക്ഷൻസിനു വേണ്ടി സുപ്രിയ മേനോനാണ് ചിത്രം അവതരിപ്പിക്കുന്നത്

ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, നിർമൽ സഹദേവ് എന്നിവര്‍ ചേര്‍ന്നാണ് നിർമ്മാണം. രാഹുല്‍ മാധവ്,സ്ഫടികം ജോര്‍ജ്, സുരഭി ലക്ഷ്മി, സ്വാസിക, തന്‍വി റാം എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ജേക്‌സ് ബിജോയ് ആണ് സംഗീതം

കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് എത്തിപ്പെടുന്ന കുമാരിയെന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത് . ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം ഉദ്വേഗഭരിതമായിരിക്കുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത് .കാസർഗോഡ്, കണ്ണൂർ, പാലക്കാട്, ഇടുക്കി എന്നിവടങ്ങിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്

logo
The Fourth
www.thefourthnews.in