കുഞ്ചാക്കോ ബോബൻ- അജയ് വാസുദേവ് ചിത്രം 'പകലും പാതിരാവും തീയേറ്ററുകളിലേക്ക്

കുഞ്ചാക്കോ ബോബൻ- അജയ് വാസുദേവ് ചിത്രം 'പകലും പാതിരാവും തീയേറ്ററുകളിലേക്ക്

ഗോകുലം ഗോപാലനും ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത

കുഞ്ചാക്കോ ബോബനെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന 'പകലും പാതിരാവും' മാർച്ച് 3ന് തീയേറ്ററുകളിലേക്ക്. ഗുരു സോമ സുന്ദരം, തിങ്കളാഴ്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ യു, സീത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഗോകുലം ഗോപാലനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത . ഷൈലോക്കിനു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് 'പകലും പാതിരാവും'.

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമാണം. നിഷാദ് കോയയാണ് രചന നിർവഹിച്ചിരിക്കുന്നത്. ക്രിസ്റ്റഫർ, ഓപ്പറേഷൻ ജാവ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫായിസ് സിദ്ധീഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വി സി പ്രവീൺ , ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. നിരവധി തമിഴ് ചിത്രങ്ങൾ ഒരുക്കിയ സാം സി എസ് ആണ് പശ്ചാത്തല സംഗീതം തയ്യാറാക്കിയിരിക്കുന്നത്. ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് സ്റ്റീഫൻ ദേവസിയാണ്.

വിതരണം- ശ്രീ ഗോകുലം മൂവീസ്. സിനിമയുടെ കഥ നിർവഹിച്ചിരിക്കുന്നത് ദയാൽ പത്മനാഭൻ. എഡിറ്റര്‍ റിയാസ് ബദര്‍. ജോസഫ് നെല്ലിക്കല്‍ ആണ് കലാ സംവിധാനം.

logo
The Fourth
www.thefourthnews.in