''തീയറ്ററില്‍ പ്രളയം തീര്‍ക്കുന്ന പ്രേക്ഷകര്‍ക്ക് നന്ദി,  ഇത് നമ്മുടെ സിനിമയാണ്'' സന്തോഷം പങ്കുവച്ച്  കുഞ്ചാക്കോ ബോബന്‍

''തീയറ്ററില്‍ പ്രളയം തീര്‍ക്കുന്ന പ്രേക്ഷകര്‍ക്ക് നന്ദി, ഇത് നമ്മുടെ സിനിമയാണ്'' സന്തോഷം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

വലിയ പ്രേക്ഷക സ്വീകാര്യതയാണ് രണ്ട് ദിവസത്തിനുള്ളില്‍ 2018 എന്ന ജൂഡ് ആന്‍റണി ചിത്രം സ്വന്തമാക്കിയത്

കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് 2018. ഏറെ നാളുകള്‍ക്ക് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് തീയറ്ററിലെത്തിയത്. നിസ്സഹായതയുടെ നഷ്ടപ്പെടലുകളുടെ മാനവികതയുടെ ഒരായിരം ഓര്‍മകള്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ ചിത്രത്തിനു സാധിച്ചുവെന്നാണ് ഇതിനോടകം ചിത്രത്തെ കുറിച്ച് പുറത്തു വന്ന വിലയിരുത്തല്‍. സിനിമയേയും അണിയറപ്രവര്‍ത്തകരേയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലെത്തിയത്. ചിത്രത്തിന് ലഭിച്ച സ്വീകാര്യതയില്‍ നന്ദി പറയുകയാണ് പ്രധാന വേഷത്തിലെത്തിയ കുഞ്ചാക്കോ ബോബന്‍. ഫേസ് ബുക്കിലൂടെയാണ് താരം പ്രേക്ഷകരോട് സംസാരിച്ചത് .

''തീയറ്ററില്‍ പ്രളയം തീര്‍ക്കുന്ന പ്രേക്ഷകര്‍ക്ക് നന്ദി,  ഇത് നമ്മുടെ സിനിമയാണ്'' സന്തോഷം പങ്കുവച്ച്  കുഞ്ചാക്കോ ബോബന്‍
പ്രളയത്തെ അതിജീവിച്ച മലയാളികളുടെ കഥ; തീയേറ്ററിൽ തിളങ്ങി '2018'

എല്ലാ ഹീറോസിനും ബിഗ് സല്യൂട്ട് പറഞ്ഞുകൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു തുടങ്ങിയത്.തീയറ്ററുകളില്‍ പ്രളയം തീര്‍ക്കുന്നതില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ താരം ഇങ്ങനെ പറഞ്ഞു. ''ഇത് നമ്മുടെ എല്ലാവരുടേയും സിനിമയാണ്. 2018 നമ്മളെ വിഷമിപ്പിച്ച വര്‍ഷമാണ് എന്നാല്‍ ആ സമയം നമ്മള്‍ ഒന്നിച്ചു നിന്ന് വലിയ പ്രതിസന്ധിയെ നേരിട്ടു. ഒന്നിച്ചു നിന്നാല്‍ എന്തും അതിജീവിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുകയായിരുന്നു ആ വര്‍ഷം. ആ കാലത്തെ ഒരോര്‍മ്മപ്പെടുത്തലാണ് ചിത്രം കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.വലിയ കൂട്ടായ്മയിൽ നിന്നുണ്ടായ ചിത്രം പ്രേക്ഷക പിന്തുണയോടെ വിജയം നേടുന്നതില്‍ സന്തോഷിക്കുന്നു''.

''തീയറ്ററില്‍ പ്രളയം തീര്‍ക്കുന്ന പ്രേക്ഷകര്‍ക്ക് നന്ദി,  ഇത് നമ്മുടെ സിനിമയാണ്'' സന്തോഷം പങ്കുവച്ച്  കുഞ്ചാക്കോ ബോബന്‍
പ്രളയത്തിന്റെ ഓര്‍മ്മകള്‍; '2018' ടീസര്‍

സംവിധായകന്‍ ജൂഡ് ആന്റണിയോടും നിര്‍മാതക്കളോടും നന്ദി പറഞ്ഞ കുഞ്ചാക്കോ ബോബൻ തീയറ്ററിലെത്തി ചിത്രം കാണാന്‍ സാധിക്കാത്തതില്‍ മാത്രമാണ് വിഷമമുള്ളതെന്നും പറഞ്ഞു . നിലവില്‍ സൗത്ത് ആഫ്രിക്കയില്‍ ഷൂട്ടിംഗിലാണ് താരം. കഴിഞ്ഞ ദിവസം സിനിമയില്‍ പ്രധാന വേഷത്തിലെത്തിയ ടോവിനോ തോമസും തീയറ്ററിലെ പ്രേക്ഷക പിന്തുണയില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ്അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ. റോണി, അപര്‍ണ ബാലമുരളി, ശിവദ, വിനീത കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ ജൂഡ് ആന്റണിക്കൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജനും തിരക്കഥാരചനയിൽ പങ്കാളിയാണ്.

logo
The Fourth
www.thefourthnews.in