കുഞ്ചാക്കോ ബോബന്റെ
പദ്മിനി നാളെ എത്തില്ല; റിലീസ് തീയതി നീട്ടി

കുഞ്ചാക്കോ ബോബന്റെ പദ്മിനി നാളെ എത്തില്ല; റിലീസ് തീയതി നീട്ടി

ജൂലൈ 7 ന് എത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്

തിങ്കളാഴ്ച നിശ്ചയം 1744 വൈറ്റ് ഓൾട്ടോ എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്ഡേ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രം പദ്മിനിയുടെ റിലീസ് നീട്ടി. ചിത്രം നാളെ തീയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കേരളത്തിലാകെ കനത്ത മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം മാത്രമേ ചിത്രം തീയേറ്ററുകളിലെത്താൻ സാധ്യതയുള്ളൂവെന്നാണ് സൂചന.

അതേസമയം പ്രണയവും വിവാഹ ആലോചനയും വിവാഹമോചന കേസുമൊക്കെയായി മുഴുനീള ഹാസ്യ ചിത്രമെന്ന സൂചന നൽകുന്ന പദ്മിനിയുടെ ട്രെയിലറും എത്തി. രമേശൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനും വക്കീലായി അപർണയും ടീച്ചറായി മഡോണയും ട്രെയിലറിലുണ്ട്. വിൻസി അലോഷ്യസാണ് മറ്റാരു പ്രധാന വേഷത്തിലെത്തുന്നത്.

മാളവിക മേനോൻ, ഗണപതി, സീമ ജി നായർ, എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ  സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം  നിർമിക്കുന്നത്. കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപിന്റേതാണ് തിരക്കഥ. സംഗീതം ജേക്ക്സ് ബിജോയ് . ചാക്കോച്ചൻ ആദ്യമായി പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയും പദ്മിനിക്കുണ്ട്

logo
The Fourth
www.thefourthnews.in