പദ്മിനി തീയേറ്ററുകളിലേക്ക്; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

പദ്മിനി തീയേറ്ററുകളിലേക്ക്; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്ന റിലീസ് മഴ മൂലം മാറ്റിവച്ചിരുന്നു

തിങ്കളാഴ്ച നിശ്ചയം 1744 വൈറ്റ് ഓൾട്ടോ എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്ഡേ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രം പദ്മിനി തീയേറ്ററുകളിലേക്ക്. ചിത്രം ഈ വെളളിയാഴ്ച ( ജൂലൈ 14) റിലീസ് ചെയ്യും.

ആദ്യം ജൂലൈ 7 ന് ആണ് റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ജൂലൈ ആദ്യവാരം കേരളത്തിലാകെ കനത്ത മഴയും മഴക്കെടുതിയുമായതോടെ റിലീസ് നീണ്ടിവയ്ക്കുകയായിരുന്നു

രമേശൻ എന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.  പ്രണയവും വിവാഹ ആലോചനയും വിവാഹമോചന കേസുമൊക്കെയായി മുഴുനീള ഹാസ്യ ചിത്രമായാണ് പദ്മിനി എത്തുക. വക്കീലായി അപർണ ബാലമുരളിയും ടീച്ചറായി മഡോണ സെബാസ്റ്റ്യനും മറ്റൊരു പ്രധാന വേഷത്തിൽ വിൻസി അലോഷ്യസുമെത്തുന്നു

മാളവിക മേനോൻ, ഗണപതി, സീമ ജി നായർ, എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ  സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം  നിർമിക്കുന്നത്. കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപിന്റേതാണ് തിരക്കഥ. സംഗീതം ജേക്ക്സ് ബിജോയ് . ചാക്കോച്ചൻ ആദ്യമായി പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയും പദ്മിനിക്കുണ്ട്

logo
The Fourth
www.thefourthnews.in