'ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല;' രസകരമായ ടീസറുമായി 'ഗര്‍ര്‍ര്‍...'

'ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല;' രസകരമായ ടീസറുമായി 'ഗര്‍ര്‍ര്‍...'

ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാണം സിനിഹോളിക്സ് ആണ്

സൂപ്പര്‍ഹിറ്റ്‌ ചിത്രം 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാണം സിനിഹോളിക്സ് ആണ്.

തിരുവനന്തപുരം മൃഗശാലയിൽ ദർശൻ എന്ന സിംഹത്തിൻ്റെ കൂട്ടിലേക്ക് എടുത്ത് ചാടുന്ന യുവാവിന്റെ റോളിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. എസ്രയ്ക്കു ശേഷമുള്ള ചിത്രം എന്നതിനാല്‍ ജയ് കെയുടെ ചിത്രത്തില്‍ വലിയ പ്രതീക്ഷയാണുള്ളത്.

ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ,

logo
The Fourth
www.thefourthnews.in