നടൻ കുണ്ടറ ജോണി അന്തരിച്ചു

നടൻ കുണ്ടറ ജോണി അന്തരിച്ചു

2022-ല്‍ പുറത്തിറങ്ങിയ ഉണ്ണിമുകുന്ദന്‍ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ദേയനായ നടൻ കുണ്ടറ ജോണി അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് എഴുപത്തിയൊന്നാം വയസ്സിലായിരുന്നു അന്ത്യം. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1979-ൽ പുറത്തിറങ്ങിയ 'നിത്യവസന്തം' എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച കുണ്ടറ ജോണി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2022-ല്‍ പുറത്തിറങ്ങിയ ഉണ്ണിമുകുന്ദന്‍ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും കുണ്ടറ ജോണി അഭിനയിച്ചിട്ടുണ്ട്. കിരീടം, ചെങ്കോൽ, ഗോഡ്ഫാദർ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷമിട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in