കുരുവി പാപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കുരുവി പാപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഫാമിലി സറ്റയർ വിഭാഗത്തിൽപെടുന്ന ചിത്രമാണിത്

വിനീത്, മുക്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'കുരുവി പാപ്പ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. പൃഥ്വിരാജ്, ടൊവിനോ തോമസ്, ലാൽ ജോസ്, ഷൈൻ ടോം ചാക്കോ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റ‍ർ റിലീസ് ചെയ്തത്. ജോഷി ജോൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലാൽ ജോസ്, കൈലാഷ്, ഷെല്ലി കിഷോർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സാമ്പത്തികമായ പോരായ്മകൾ തരണം ചെയ്ത് വിജയിച്ച പന്ത്രണ്ട് വയസ്സുകാരി കുരുവിയുടെ കഥ പറയുന്ന ചിത്രം സീറോ പ്ലസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബഷീർ കെ കെ ആണ് നിർമിക്കുന്നത്. ഫാമിലി സറ്റയർ വിഭാഗത്തിൽപെടുന്ന ചിത്രമാണിത്. ബിസ്മിത നിലമ്പൂർ, ജാസ്മിൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

തൻഹ ഫാത്തിമ, നീരവ് മാധവ്, സന്തോഷ് കീഴാറ്റൂര്‍, സജിത്ത് യഹിയ, ജോണി ആന്റണി, ബീറ്റോ ഡേവിഡ്, പ്രിയങ്ക, ജീജ സുരേന്ദ്രന്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിപിൻ മോഹൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം, യൂനിസ് യോ എന്നിവർ ചേർന്ന് സംഗീതം നൽകിയിരിക്കുന്നു.

logo
The Fourth
www.thefourthnews.in