പ്രീബുക്കിങ്ങിൽ കെജിഎഫിനെ പിന്നിലാക്കി ലിയോ; ആദ്യ ദിനത്തിൽ 7.3 കോടിയെന്ന റെക്കോഡ് കളക്ഷൻ

പ്രീബുക്കിങ്ങിൽ കെജിഎഫിനെ പിന്നിലാക്കി ലിയോ; ആദ്യ ദിനത്തിൽ 7.3 കോടിയെന്ന റെക്കോഡ് കളക്ഷൻ

7.25 കോടി രൂപയുമായി കെജിഎഫ് ചാപ്റ്റർ 2 ആയിരുന്നു കേരളത്തിലെ ഇതുവരെയുളള ആദ്യദിന ബുക്കിങ്ങ് കളക്ഷനിൽ മുന്നിൽ

ആദ്യ ദിന പ്രീബുക്കിങ്ങിൽ കെജിഎഫിനെ പിന്നിലാക്കി വിജയ് - ലോകേഷ് ചിത്രം ലിയോ. 7.25 കോടി രൂപയുമായി കെജിഎഫ് ചാപ്റ്റർ 2 ആയിരുന്നു കേരളത്തിലെ ഇതുവരെയുളള ആദ്യദിന ബുക്കിങ്ങ് കളക്ഷനിൽ മുന്നിൽ. ആ റെക്കോർഡ് തിരുത്തിയെഴുതിയ ലിയോ. ആദ്യ ദിനം 7.3 കോടി രൂപയുടെ കളക്ഷൻ നേടിയതായാണ് അണിയറക്കാർ നൽകുന്ന വിവരം. ഒക്ടോബർ 19നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

പ്രീബുക്കിങ്ങിൽ കെജിഎഫിനെ പിന്നിലാക്കി ലിയോ; ആദ്യ ദിനത്തിൽ 7.3 കോടിയെന്ന റെക്കോഡ് കളക്ഷൻ
തമിഴ്നാടിന് മുന്‍പേ 'ലിയോ' കേരളത്തില്‍; ആദ്യ ഷോ പുലര്‍ച്ചെ നാലിന്

ഞായറാഴ്ച രാവിലെ പത്തിന് ആരംഭിച്ച ലിയോയുടെ ടിക്കറ്റ് ബുക്കിങ് റെക്കോർഡ് നേട്ടത്തിലേക്ക് കുതിക്കുന്നതായും രണ്ടാം ദിനമായ തിങ്കളാഴ്ച ആദ്യ മണിക്കൂറുകളിൽതന്നെ കളക്ഷൻ ഒരു കോടി പിന്നിട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ രണ്ടാം ​ദിന കളക്ഷന്റെ ഔദ്യോ​ഗികവിവരങ്ങൾ അണിയറക്കാർ പുറത്തുവിട്ടിട്ടില്ല.

എട്ട് ലക്ഷത്തോളം ടിക്കറ്റുകളാണ് ഞായറാഴ്ച ആദ്യ മണിക്കൂറുകളിൽ തന്നെ ബുക്ക് മൈ ഷോയിൽ മാത്രം വിറ്റുപോയത്. തിയേറ്ററുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ആദ്യ ദിന കളക്ഷൻ മാത്രം പരി​ഗണിച്ചാൽ ആ​ഗോള തലത്തിൽ അൻപത് കോടിക്ക് മുകളിൽ ബിസിനസ് നടന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന സൂചന.

തിരുവനന്തപുരം ഏരീസ് പ്ലക്സ് ആദ്യദിനത്തിലെ പ്രീ-സെയിൽ കണക്ക് പുറത്തുവിട്ടതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ ദിവസം വരെയും ആദ്യദിന പ്രീ സെയിലിൽ മുന്നിലുണ്ടായിരുന്നത് രജനികാന്ത് നായകനായെത്തിയ യന്തിരൻ 2.0 ആയിരുന്നു. എന്നാൽ ലിയോ ബുക്കിങ് ആരംഭിച്ചതോടെ ആ കണക്ക് പഴങ്കഥയായി മാറിയെന്നായിരുന്നു ഏരീസ് പ്ലക്സ് പുറത്തുവിട്ട വിവരം. ലിയോയാണ് ഏരീസ് പ്ലക്സിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്ന ചിത്രം. 16.53ലക്ഷം രൂപയാണ് ആദ്യ ദിന കളക്ഷൻ.

logo
The Fourth
www.thefourthnews.in