ആരാധകര്‍ക്കായി വിജയിയുടെ ജന്മദിനത്തിൽ ലിയോ 'ഗ്ലിംപ്സ് വീഡിയോ'

ആരാധകര്‍ക്കായി വിജയിയുടെ ജന്മദിനത്തിൽ ലിയോ 'ഗ്ലിംപ്സ് വീഡിയോ'

കമൽഹാസന്റെ ശബ്ദവിവരത്തോട് കൂടിയുള്ള വീഡിയോയാകും പുറത്തിറങ്ങുക

ചലച്ചിത്രപ്രേമികൾ അക്ഷമരായി കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ആദ്യ ഗ്ലിംപ്സ് വീഡിയോ വിജയിയുടെ ജന്മദിനത്തിൽ റിലീസ് ചെയ്യും. താരത്തിന്റെ ജന്മദിനമായ ജൂൺ 22ന് കമൽഹാസന്റെ ശബ്ദവിവരത്തോട് കൂടിയുള്ള ഗ്ലിംപ്സ് വീഡിയോ ആകും പുറത്തിറങ്ങുക.

2023ലെ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ലിയോ. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത് മുതൽ ഓരോ വിശേഷങ്ങളും അണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ചിത്രം അവസാനഘട്ട ഷൂട്ടിങ്ങിലേക്ക് കടന്നിരിക്കുകയാണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നുള്ള കൈതി, വിക്രം എന്നിവയുടെ തുടര്‍ച്ചയായാണ് ലിയോ ഒരുങ്ങുന്നത്. വിജയ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ കമൽഹാസനും അതിഥി വേഷത്തിലുണ്ടാകും.

വർഷങ്ങൾക്ക് ശേഷം തൃഷയും വിജയും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. ചിത്രത്തിൽ ആക്ഷൻ കിങ് അർജുൻ സർജയും സഞ്ജയ് ദത്തുമാണ് വില്ലൻ റോളുകൾ കൈകാര്യം ചെയ്യുന്നത്. ഇവരെക്കൂടാതെ, പ്രിയ ആനന്ദ്, ഗൗതം മേനോൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, സാൻഡി തുടങ്ങിയ വലിയൊരു താരനിര തന്നെ ലിയോയിലുണ്ട്. തമിഴിൽ മാത്രമല്ല, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാമായി വമ്പൻ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഒക്ടോബർ 19നാകും ലിയോ തിയേറ്ററുകളിലെത്തുക.

വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ വരാനിരിക്കുന്ന ദളപതി 68ന്റെ പുതിയ പോസ്റ്ററും ജൂൺ 22 ന് പുറത്തിറങ്ങും.

logo
The Fourth
www.thefourthnews.in