തമിഴ്നാട്ടിൽ ആഘോഷം തുടങ്ങി വിജയ് ആരാധകർ; 
'ലിയോ'യ്ക്ക് പ്രത്യേക ഷോ;
നിർമാതാക്കളുടെ ആവശ്യം അംഗീകരിച്ച് സർക്കാർ

തമിഴ്നാട്ടിൽ ആഘോഷം തുടങ്ങി വിജയ് ആരാധകർ; 'ലിയോ'യ്ക്ക് പ്രത്യേക ഷോ; നിർമാതാക്കളുടെ ആവശ്യം അംഗീകരിച്ച് സർക്കാർ

സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ കത്ത് പരിഗണിച്ചാണ് തീരുമാനം

തമിഴ്നാട്ടിലും വിജയ് ചിത്രം ലിയോയുടെ പ്രദർശനം പുലർച്ചെ നാല് മണിക്ക് ആരംഭിക്കും. നിർമാതാക്കളുടെ ആവശ്യം അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. പുലർച്ചെ നാല് മണിക്കും രാവിലെ ഏഴ് മണിക്കും രണ്ട് ഷോകളാണ് അനുവദിച്ചിരിക്കുന്നത് . തീയേറ്ററുകളിൽ സുരക്ഷയും സൗകര്യവും ഉറപ്പ് വരുത്തണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

തീയേറ്ററുകളുടെ പ്രവർത്തന സമയം രാവിലെ 11.30 മുതൽ ആക്കി കൊണ്ട് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. രജനികാന്ത് ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിച്ചതും മാറ്റിനി മുതലായിരുന്നു. എന്നാൽ സമീപകാലത്തെ ഏറ്റവും വലിയ ഹൈപ്പിലെത്തുന്ന ലിയോ മറ്റ് സംസ്ഥാനങ്ങളിൽ പുലർച്ചെ ആരംഭിക്കുമെന്നതിനാൽ മാറ്റിനി വരെ കാത്തിരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു വിജയ് ആരാധകർ.

ഒക്ടോബർ 19 ന് രാവിലെ 11.30 ക്ക് മാത്രമേ റിലീസ് ചെയ്യാനാകൂയെങ്കിൽ തലേദിവസം സ്പെഷ്യൽ ഷോ വേണമെന്ന ആവശ്യവും ശക്തമായിരുന്നു. ഇതേ തുടർന്നാണ് നിർമാതാക്കൾ സർക്കാരിന് കത്ത് നൽകിയത്. പ്രത്യേക സാഹചര്യം പരിഗണിച്ച് പുലർച്ചെയുള്ള ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ കത്ത്. ഇത് പരിഗണിച്ചാണ് സർക്കാരിന്റെ പുതിയ ഉത്തരവ്.

logo
The Fourth
www.thefourthnews.in