വിഘ്‌നേഷ് ശിവൻ സിനിമയുടെ പേര് ഏഴ് ദിവസത്തിനുള്ളിൽ മാറ്റണം; വക്കീൽ നോട്ടീസ് അയച്ച് എൽഐസി

വിഘ്‌നേഷ് ശിവൻ സിനിമയുടെ പേര് ഏഴ് ദിവസത്തിനുള്ളിൽ മാറ്റണം; വക്കീൽ നോട്ടീസ് അയച്ച് എൽഐസി

ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോയ്ക്കും സംവിധായകനുമാണ് എൽ ഐ സി നോട്ടീസ് അയച്ചത്

പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. എൽഐസി ലവ് ഇൻഷുറൻസ് കോർപ്പറേഷൻ എന്നതായിരിക്കും ചിത്രത്തിന്റെ പേര് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ ടൈറ്റിൽ പുറത്തുവിട്ടതിന് പിന്നാലെ എതിർപ്പുമായി എത്തിയിരിക്കുകയാണ് 'യഥാർഥ' എൽ ഐ സി.

ചിത്രത്തിന്റെ ടൈറ്റിൽ ഏഴ് ദിവസത്തിനുള്ളിൽ മാറ്റണമെന്നാവശ്യപ്പെട്ട് അണിയറ പ്രവർത്തകർക്കെതിരെ ലെഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) വക്കീൽ നോട്ടീസ് അയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിഘ്‌നേഷ് ശിവൻ സിനിമയുടെ പേര് ഏഴ് ദിവസത്തിനുള്ളിൽ മാറ്റണം; വക്കീൽ നോട്ടീസ് അയച്ച് എൽഐസി
'സൂപ്പർ ഡീലക്‌സ്' ഓസ്‌കറിലേക്ക് തിരഞ്ഞെടുക്കാത്തതിന് കാരണം 'പൊളിറ്റിക്‌സ്' : വിജയ് സേതുപതി

ചിത്രത്തിന്റെ പേര് മാറ്റിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും എൽഐസി അയച്ച നോട്ടീസിൽ പറയുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോയ്ക്കും സംവിധായകനുമാണ് എൽ ഐ സി നോട്ടീസ് അയച്ചത്.

എന്നാൽ വാർത്തയോട് ഇതുവരെ അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല. പ്രദീപ് രംഗനാഥ് നായകനാവുന്ന ചിത്രത്തിൽ കൃതി ഷെട്ടി, എസ്‌ജെ സൂര്യ, യോഗി ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ നയൻതാരയും ചിത്രത്തിൽ അഭിനയിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

വിഘ്‌നേഷ് ശിവൻ സിനിമയുടെ പേര് ഏഴ് ദിവസത്തിനുള്ളിൽ മാറ്റണം; വക്കീൽ നോട്ടീസ് അയച്ച് എൽഐസി
ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപണം; നയൻതാര ചിത്രത്തിനെതിരെ കേസെടുത്ത് മുംബൈ പോലീസ്

'കോമാളി' എന്ന ചിത്രത്തിലൂടെ സംവിധായകനായ പ്രദീപ് സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച 'ലവ് ടുഡെ' പ്രേഷക പ്രശംസ നേടിയിരുന്നു. നേരത്തെ അജിത്തിനെ നായകനാക്കി വിഘ്നേഷ് ശിവൻ ചിത്രമൊരുക്കുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ചില കാരണങ്ങൾ കൊണ്ട് ചിത്രം നടക്കാതെ പോകുകയായിരുന്നു.

തുടർന്നാണ് പുതിയ ചിത്രം ഒരുക്കാൻ വിഘ്നേഷ് ശിവൻ തീരുമാനിച്ചത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ സംഗീതം, പ്രദീപ് രാഗവാണ് എഡിറ്റർ.

logo
The Fourth
www.thefourthnews.in