ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി ലിജോയും മോഹൻലാലും; ദൃശ്യ വിസ്മയമൊരുക്കി 'മലൈക്കോട്ടൈ വാലിബൻ' ട്രെയ്‌ലർ

ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി ലിജോയും മോഹൻലാലും; ദൃശ്യ വിസ്മയമൊരുക്കി 'മലൈക്കോട്ടൈ വാലിബൻ' ട്രെയ്‌ലർ

'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

ദൃശ്യവിസ്മയമൊരുക്കി മോഹൻലാൽ നായകനാവുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. കൊച്ചിയിൽ നടന്ന താരനിബിഡമായ ചടങ്ങിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്.

മധുനീലകണ്ഠന്റെ അതിഗംഭീര ദൃശ്യങ്ങളാണ് ട്രെയ്‌ലറിൽ ഉള്ളത്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാസ് എലമെന്റ് കൂടി ഉൾപ്പെടുത്തിയ ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നാണ് ട്രെയ്‌ലർ തരുന്ന സൂചന.

'ഈ ഴോണറിലുള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു ക്യാൻവാസിൽ ചെയ്ത മലൈക്കോട്ടൈ വാലിബൻ തിയേറ്ററിൽ മുൻവിധികൾ ഇല്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു സിനിമ' എന്നാണ് മലൈക്കോട്ടൈ വാലിബനെ കുറിച്ച് നടൻ മോഹൻലാൽ പറഞ്ഞത്.

ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി ലിജോയും മോഹൻലാലും; ദൃശ്യ വിസ്മയമൊരുക്കി 'മലൈക്കോട്ടൈ വാലിബൻ' ട്രെയ്‌ലർ
'നേര്' ഇനി നേരിൽ കാണാം; ഹോട്സ്റ്റാറിൽ ഒടിടി റിലീസ് പ്രഖ്യാപിച്ച് മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം

പ്രത്യേക ഴോണറിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചിത്രമല്ല മലൈക്കോട്ടൈ വാലിബൻ എന്നും അമർചിത്രകഥപോലെയാണ് ചിത്രമെന്നും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും പറഞ്ഞിരുന്നു. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്‌സ് സേവ്യറാണ്.

logo
The Fourth
www.thefourthnews.in