'ലിറ്റില്‍ മിസ്സ് റാവുത്തർ' ആയി ​ഗൗരി കിഷൻ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

'ലിറ്റില്‍ മിസ്സ് റാവുത്തർ' ആയി ​ഗൗരി കിഷൻ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയും നടി ഗൗരി കിഷനും 96ന് ശേഷം ഒന്നിക്കുന്ന മലയാള ചിത്രം

സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയും നടി ഗൗരി കിഷനും ഒന്നിക്കുന്ന മലയാള ചിത്രം ലിറ്റില്‍ മിസ്സ് റാവുത്തറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ​നവാഗതനായ വിഷ്ണു ദേവാണ് ഈ പ്രണയ ചിത്രം സംവിധാനം ചെയ്യുന്നത്. ഷേര്‍ഷാ ഷെരീഫാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 96 സിനിമയ്ക്ക് ശേഷം ഗൗരി കിഷനും ഗോവിന്ദ് വസന്തയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മഹാനടി, അര്‍ജ്ജുന്‍ റെഡ്ഡി തുടങ്ങിയ ചിത്രങ്ങളുടെ വിതരണം നിര്‍വഹിച്ച എസ് ഒറിജിനല്‍സിന്റെ ബാനറില്‍ ശ്രുജന്‍ യരബോളുവാണ് നിര്‍മാണം. സുതിന്‍ സുഗതനാണ് സഹനിര്‍മ്മാണം. സിനിമയുടെ സംഗീത അവകാശങ്ങള്‍ വാങ്ങിയിരിക്കുന്നത് വണ്ടര്‍ വാള്‍ റെക്കോര്‍ഡ്സാണ്. വണ്ടര്‍ വാള്‍ റെക്കോര്‍ഡ്‌സിന്റെ ആദ്യ സിനിമാ സംരംഭമാണിത്.

ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അന്‍വര്‍ അലിയും, ടിറ്റോ പി തങ്കച്ചനും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീത് പ്രതാപ് ചിത്രസംയോജനവും, ലൂക്ക് ജോസ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. കലാസംവിധാനം മഹേഷ് ശ്രീധറും വസ്ത്രാലങ്കാരം തരുണ്യ വി കെ. മേക്കപ്പ് ജയന്‍ പൂക്കുളം കൈകാര്യം ചെയ്യുമ്പോള്‍ ശാലു പേയാട്, നന്ദു, റിച്ചാര്‍ഡ് ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സ്റ്റില്‍സ് ഒരുക്കുന്നത്.

വിജയ് ജി എസാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളർ. പ്രവീണ്‍ പ്രഭാരം ചീഫ് അസോസിയേറ്റ് ഡയറക്ടർ. സിജോ ആന്‍ഡ്രൂ അസോസിയേറ്റ് ഡയറക്ടർ. വെഫ്ക്സ്മീഡിയ വിഎഫ്എക്സും, കെ സി സിദ്ധാര്‍ത്ഥന്‍, ശങ്കരന്‍ എ എസ് എന്നിവർ സൗണ്ട് ഡിസൈനും, വിഷ്ണു സുജാത് ശബ്ദമിശ്രണവും കൈകാര്യം ചെയ്യുന്നു. സിനിമാ രംഗത്തെ നിരവധി പ്രമുഖരാണ് ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പോസ്റ്റര്‍ പങ്കുവെച്ചത്.

logo
The Fourth
www.thefourthnews.in