ലിയോയിൽ ഹാരോൾഡ് ദാസ് ആകേണ്ടിയിരുന്നത്  തമിഴ് യുവതാരം; അർജുന് വേണ്ടി കഥാപാത്രത്തിൽ മാറ്റം വരുത്തി

ലിയോയിൽ ഹാരോൾഡ് ദാസ് ആകേണ്ടിയിരുന്നത് തമിഴ് യുവതാരം; അർജുന് വേണ്ടി കഥാപാത്രത്തിൽ മാറ്റം വരുത്തി

ഹാരോൾഡാകാൻ ലോകേഷ് ആദ്യം സമീപിച്ചത് പൃഥ്വിരാജിനെ

ലിയോയിൽ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹോദരൻ ഹാരോൾഡ് ദാസിനായി ലോകേഷ് ആദ്യം സമീപിച്ചത് പൃഥ്വിരാജിനെയായിരുന്നു.മറ്റ് ചില സിനിമകൾക്കായി നേരത്തെ തന്നെ ധാരണയായതിനാൽ പൃഥ്വിരാജിന് ആ കഥാപാത്രത്തെ സ്വീകരിക്കാനായില്ല.

ലോകേഷിന്റെ രണ്ടാമത്തെ ഓപ്ഷൻ തമിഴ് യുവതാരം വിശാൽ ആയിരുന്നെന്നാണ് പുതിയ റിപ്പോർട്ട്. വിശാൽ തന്നെയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്. വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഇളയ സഹോദരനാകാൻ ലോകേഷ് കനകരാജ് വിളിച്ചിരുന്നു, അത് 'ഹാരോള്‍ഡ് ദാസ്' ആയിരുന്നു. പക്ഷേ ആ കഥാപാത്രമാകാൻ എനിക്കായില്ല. പിന്നീട് ആ കഥാപാത്രം മാറി. വിജയ് യുടെ കഥാപാത്രത്തിന്റെ മൂത്ത സഹോദരനായിട്ടാണ് അര്‍ജുൻ ലിയോയില്‍ ഹാരോള്‍ഡ് ദാസിനെ അവതരിപ്പിക്കുന്നത്. എന്നാൽ എന്തുകൊണ്ടാണ് കഥാപാത്രം സ്വീകരിക്കാതിരുന്നത് എന്ന് വിശാൽ പറഞ്ഞില്ല

പൃഥ്വിയും വിശാലും പിൻമാറിയതോടെയാണ് ലോകേഷ് അർജുൻ സർജയെ ആ കഥാപാത്രത്തിനായി കണ്ടെത്തിയത്. അതോടെ കഥാപാത്രത്തിനും ചില മാറ്റങ്ങൾ വരുത്തി. ഇളയ സഹോദരനാകേണ്ടിയിരുന്ന ഹാരോൾഡ് ദാസ് മൂത്ത സഹോദരന്റെ സ്ഥാനത്തേക്ക് മാറ്റി.

ലിയോയില്‍ 'റോളക്സ് ലുക്കിലാണ്' അര്‍ജുന്‍ സര്‍ജ എത്തുന്നത്. അര്‍ജുന്റെ ജന്മദിനമായ ഓഗസ്റ്റ് 15 നാണ് ഹാരോൾഡ് ദാസിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ടത്. ഒക്ടോബർ 19 ന് ചിത്രം തീയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in