'കൊണ്ടാടി കൊളുത്ത റെഡിയാ'?
'ലിയോയ്ക്ക് പാക്ക് അപ്പ്; വിജയ്ക്ക് നന്ദി പറഞ്ഞ് ലോകേഷ്

'കൊണ്ടാടി കൊളുത്ത റെഡിയാ'? 'ലിയോയ്ക്ക് പാക്ക് അപ്പ്; വിജയ്ക്ക് നന്ദി പറഞ്ഞ് ലോകേഷ്

ഈ വർഷം ഒക്ടോബർ 19നാണ് ലിയോ തിയേറ്ററുകളിൽ എത്തുക

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ലോകേഷ് - വിജയ് ചിത്രം ലിയോയുടെ ചിത്രീകരണം പൂർത്തിയായി. സംവിധായികൻ ലോകേഷ് കനകരാജ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത്. രണ്ടാമത്തെ ചിത്രവും സ്പെഷ്യലാക്കി മാറ്റിയതിന് വിജയ്ക്ക് നന്ദിയെന്നും, ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയ്ക്കൊപ്പം ലോകേഷ് കുറിച്ചു മാസ്റ്ററാണ് വിജയ് യും ലോകേഷും ഒരുമിച്ച ആദ്യം ചിത്രം

'കൊണ്ടാടി കൊളുത്ത റെഡിയാ'?
'ലിയോയ്ക്ക് പാക്ക് അപ്പ്; വിജയ്ക്ക് നന്ദി പറഞ്ഞ് ലോകേഷ്
മാമന്നൻ 50 കോടി ക്ലബ്ബിൽ; ഉദയനിധിയുടെ എക്കാലത്തേയും മികച്ച ഹിറ്റ്

കശ്മീരിലായിരുന്നു ലിയോയുടെ ആദ്യ ഷെഡ്യൂൾ. മൂന്നുമാസത്തെ ചിത്രീകരണത്തിന് ശേഷം കശ്മീർ ഷെഡ്യൂൾ പാക്ക് അപ്പ് ചെയ്തു. തുടർന്ന് ഏപ്രിൽ ആദ്യമാണ് ചിത്രത്തിന്റെ ചെന്നൈ ഷെഡ്യൂൾ ആരംഭിച്ചത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഉടൻ തുടങ്ങും. ഒക്ടോബർ 19 നാണ് ചിത്രം തീയേറ്ററുകളിലെത്തുക.

'കൊണ്ടാടി കൊളുത്ത റെഡിയാ'?
'ലിയോയ്ക്ക് പാക്ക് അപ്പ്; വിജയ്ക്ക് നന്ദി പറഞ്ഞ് ലോകേഷ്
മാമന്നൻ 50 കോടി ക്ലബ്ബിൽ; ഉദയനിധിയുടെ എക്കാലത്തേയും മികച്ച ഹിറ്റ്

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് ലിയോയുടെ നിര്‍മ്മാണം. തൃഷ, അര്‍ജുന്‍ സാര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മിസ്‌കിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം.

കൈതി, വിക്രം എന്നീ ചിത്രങ്ങൾ പോലെ ലിയോയും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നുള്ളതാണോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. അതുതന്നെയാണ് ലിയോയുടെ ഏറ്റവും വലിയ സസ്പെൻസും. സമയമാകുമ്പോൾ ഇക്കാര്യം വെളിപ്പെടുത്തുമെന്നാണ് സംവിധായകൻ ഇതേ കുറിച്ച് പറഞ്ഞിട്ടുള്ളത്. ചിത്രീകരണം പൂർത്തിയായെന്ന വാർത്ത കൂടി പുറത്തുവരുന്നതോടെ കൗണ്‍ ഡൗണ്‍ ആരംഭിച്ച് കാത്തിരിക്കുകയാണ് ആരാധകർ

logo
The Fourth
www.thefourthnews.in