അടി, അടിയോടടി...; ജി സ്‌ക്വാഡിന്റെ 'ഫൈറ്റ് ക്ലബ്' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

അടി, അടിയോടടി...; ജി സ്‌ക്വാഡിന്റെ 'ഫൈറ്റ് ക്ലബ്' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ഉറിയടി ഫെയിം വിജയ് കുമാറാണ് ചിത്രത്തിലെ നായകന്‍

ലോകേഷ് കനകരാജിന്റെ നിർമാണ കമ്പനിയായ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രമായ 'ഫൈറ്റ് ക്ലബിന്റെ' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 'ഉറിയടി' ഫെയിം വിജയ് കുമാർ നായകനാവുന്ന ചിത്രം ഡിസംബർ 16 നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിജയ് കുമാറിന്റെ അസോസിയേറ്റ് ആയിരുന്ന അബ്ബാസ് എ റഹ്‌മത്ത് ആണ് 'ഫൈറ്റ് ക്ലബ്' സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം. കഴിഞ്ഞ ദിവസമായിരുന്നു ലോകേഷ് തന്റെ പുതിയ പ്രൊഡക്ഷൻ ഹൗസ് പ്രഖ്യാപിച്ചത്.

അടി, അടിയോടടി...; ജി സ്‌ക്വാഡിന്റെ 'ഫൈറ്റ് ക്ലബ്' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
2023 ൽ 1000 കേടിയുടെ ബിസിനസ്; തമിഴ് സിനിമയിൽ നമ്പർ 1 വിജയ് തന്നെ, കണക്കുകൾ

ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രങ്ങൾ തന്റെ സുഹൃത്തുക്കളുടെയും അസിസ്റ്റന്റുമാരുടെയും ചിത്രങ്ങളായിരിക്കുമെന്നും ലോകേഷ് പ്രഖ്യാപിച്ചിരുന്നു. ഫൈറ്റ് ക്ലബിന്റെ തിരക്കഥ നായകനായ വിജയ് കുമാറും സംവിധായകൻ അബ്ബാസ് എ റഹ്‌മത്തും ചേർന്നാണ്.

ആക്ഷന് പ്രാധാന്യം നൽകിയെത്തുന്ന ചിത്രത്തിൽ വിക്കി, അമ്രിൻ അബുബക്കർ എന്നിവർ ചേർന്നാണ് സംഘട്ടനം ഒരുക്കുന്നത്. വിജയ് കുമാർ , മോനിഷ മോഹൻ മേനോൻ , അവിനാഷ് രഘുദേവൻ എന്നിവരാണ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അടി, അടിയോടടി...; ജി സ്‌ക്വാഡിന്റെ 'ഫൈറ്റ് ക്ലബ്' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
സിൽക്ക് സ്മിതയായി ഇന്തോ - ഓസ്‌ട്രേലിയൻ നടി ചന്ദ്രിക രവി; പുതിയ ബയോപിക് ഒരുങ്ങുന്നു

2014 ചിത്രത്തിന്റെ തിരക്കഥ ആരംഭിച്ചിരുന്നതായി സംവിധായകൻ അബ്ബാസ് പറഞ്ഞു. പുതുതലമുറയുടെ ജീവിതത്തെ കുറിച്ചാണ് ചിത്രമെന്നും അബ്ബാസ് പറഞ്ഞു.

ഏഴുമലൈ ആദികേശവൻ ആണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ. സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്സിങ് കണ്ണൻ ഗണപത്, കൊറിയോഗ്രാഫി സാൻഡി, എക്സികുട്ടീവ് പ്രൊഡ്യൂസർ ആർ ബാലകുമാർ, ക്രിയേറ്റിവ് പ്രൊഡ്യൂസർ വിജയ് കുമാർ.

logo
The Fourth
www.thefourthnews.in