'ഞാൻ ഭാഗ്യവാനാണ്, ഒരുപാട് നന്ദി'; മിസ്കിന് ലോകേഷിന്റെ മറുപടി

'ഞാൻ ഭാഗ്യവാനാണ്, ഒരുപാട് നന്ദി'; മിസ്കിന് ലോകേഷിന്റെ മറുപടി

കശ്മീരിലെ ചിത്രീകരണം പൂർത്തിയാക്കി ചെന്നൈയിലേക്ക് മടങ്ങിയതായി നടൻ മിസ്കിൻ നേരത്തേ ട്വിറ്റിലൂടെ അറിയിച്ചിരുന്നു

പ്രേക്ഷകർ കാത്തിരിക്കുന്ന ലോകേഷ് കനകരാജ്-വിജയ് ചിത്രമായ ലിയോയിലെ നടൻ മിസ്കിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട ചർച്ചകളിലാണ് കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങള്‍. ഇപ്പോള്‍ മിസ്കിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. ഒരുപാട് നന്ദിയുണ്ടെന്നും താൻ ഭാഗ്യവാനാണെന്നും മിസ്കിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സംവിധായകൻ പറഞ്ഞു. കശ്മീരിലെ ചിത്രീകരണം പൂർത്തിയാക്കി ചെന്നൈയിലേക്ക് മടങ്ങിയതായി നടൻ മിസ്കിൻ നേരത്തേ അറിയിച്ചിരുന്നു. കശ്മീരിലെ മൈനസ് 12 ഡിഗ്രിയിൽ 500 പേരടങ്ങുന്ന സംഘം ചിത്രീകരണം തുടരുകയാണെന്നും ചിത്രം മെഗാ ഹിറ്റായിരിക്കുമെന്നും അദ്ദേഹം കുറിച്ചു. 

'ഞാൻ ഭാഗ്യവാനാണ്, ഒരുപാട് നന്ദി'; മിസ്കിന് ലോകേഷിന്റെ മറുപടി
ലിയോയിൽ മിസ്കിന്റെ കഥാപാത്രം കൊല്ലപ്പെട്ടോ? ആരാധകരുടെ സംശയത്തിന് കാരണമിതാണ്

ലോകേഷിനും വിജയ്ക്കുമൊപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷവും മിസ്കിൻ പങ്കുവച്ചിരുന്നു. ഒരു സംഘട്ടന രംഗം ഗംഭീരമായി ചെയ്യാൻ സാധിച്ചെന്നും മിസ്കിൻ പറയുന്നുണ്ട്. എന്നാൽ മിസ്കിന്റെ കഥാപാത്രം കൊല്ലപ്പെട്ടോ എന്ന സംശയമാണ് ആരാധകർ ചോദിക്കുന്നത്. ആ സംഘട്ടനത്തിൽ കൊല്ലപ്പെട്ടതിനാലാകാം മിസ്കിന്റെ ഷൂട്ട് നേരത്തെ കഴിഞ്ഞതെന്ന നിഗമനത്തിലാണ് ആരാധകർ.

ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഏപ്രിലിൽ ചെന്നൈയിൽ ആരംഭിക്കും. ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായിട്ടായിരിക്കും അവസാന ഷെഡ്യൂൾ ചിത്രീകരണം. ഒക്ടോബർ 19 നാണ് ചിത്രം തീയേറ്ററുകളിലെത്തുക.

logo
The Fourth
www.thefourthnews.in