ലിയോ ദാസ് വരാര്‍; ലോകേഷ് - വിജയ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

ലിയോ ദാസ് വരാര്‍; ലോകേഷ് - വിജയ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

ആകാംഷയുടെ ആവേശം കൂട്ടാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സഞ്ജയ് ദത്തിന്റേയും അര്‍ജുന്റേയും പോസ്റ്ററുകളും പുറത്തിറങ്ങിയിരുന്നു

ചലച്ചിത്ര ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് - വിജയ് ചിത്രം ലിയോയുടെ ട്രെയിലര്‍ പുറത്ത്.

ഇന്ന് വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ട്രെയിലര്‍ റിലീസ് സമയം അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. വിജയിയുടെ പോസ്റ്ററിനൊപ്പമായിരുന്നു ട്രെയിലറിന്റെ അപ്ഡേറ്റ് ആരാധകരെ തേടിയെത്തിയത്. നായികയായി എത്തുന്ന തൃഷയുടെ ആദ്യ പോസ്റ്ററും ഇന്നാണ് റിലീസ് ചെയ്തത്. ചോരയുടെ പശ്ചാത്തലത്തില്‍ ഭയന്നുവിറച്ച് നില്‍ക്കുന്ന തൃഷയെയാണ് പോസ്റ്ററില്‍ കാണാനായത്.

ആകാംഷയുടെ ആവേശം കൂട്ടാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സഞ്ജയ് ദത്തിന്റേയും അര്‍ജുന്റേയും പോസ്റ്ററുകളും പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ ആന്റണി ദാസ് എന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. ഹാരോള്‍ഡ് ദാസായാണ് അര്‍ജുനെത്തുന്നത്. ലിയോ ദാസ് എന്നാണ് ചിത്രത്തിലെ വിജയിയുടെ പേര്.

വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ലിയോയെത്തുന്നത്. വിജയ്ക്ക് പുറമെ നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. സഞ്ജയ് ദത്ത്, അര്‍ജുന്‍, തൃഷ, മന്‍സൂര്‍ അലി ഖാന്‍, ഗൗതം വാസുദേവ് മേനന്‍, പ്രിയ ആനന്ദ്, ബാബു ആന്റണി, മാത്യു, മിസ്കിന്‍ തുടങ്ങിയവരാണ് സുപ്രധാന വേഷങ്ങളിലെത്തുന്ന മറ്റുള്ളവര്‍.

വിജയിയും ലോകേഷും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലിയോ. ആദ്യ ചിത്രമായ മാസ്റ്റര്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും വാണിജ്യപരമായി വിജയം നേടിയിരുന്നു. അതിനാല്‍ തന്നെ ലിയോയില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ലോകേഷിന്റെ 'സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ' ഭാഗമാണോ ലിയോയെന്ന ആകാംഷയും നിലനില്‍ക്കുന്നു.

14 വർഷങ്ങൾക്കു ശേഷം വിജയിനോടൊപ്പം ത്രിഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ. സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ്. ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോ ഒക്ടോബർ 19 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തും.

logo
The Fourth
www.thefourthnews.in