ബ്ലഡി സ്വീറ്റ് ക്യാമ്പ് ഫയര്‍; ലിയോയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍

ബ്ലഡി സ്വീറ്റ് ക്യാമ്പ് ഫയര്‍; ലിയോയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍

ഷൂട്ടിങ് തുടങ്ങിയ ശേഷം ഇതാദ്യമായാണ് ലിയോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു ചിത്രം പുറത്തുവരുന്നത്

സിനിമാ ഷൂട്ടിങ്ങിനിടെ കശ്മീരില്‍ ക്യാമ്പ് ഫയര്‍ ആസ്വദിക്കുന്ന ലിയോ ടീമിന്റെ ചിത്രം പങ്കുവച്ച് സംവിധായകന്‍ ലോകേഷ് കനകരാജ്. വിജയ്, ഗൗതം വാസുദേവ് മേനോന്‍, മാത്യു തോമസ് എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ലോകേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ബ്ലഡി സ്വീറ്റ് ക്യാമ്പ് ഫയര്‍; ലിയോയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍
ലോകേഷ് യൂണിവേഴ്‌സിലെ പാമ്പും തേളും പരുന്തും സിംഹവും ; ബന്ധം കണ്ടെത്തി സോഷ്യൽ മീഡിയ

ആക്ഷന്‍ കൊറിയോഗ്രാഫര്‍ അന്‍ബരിവ്, നിര്‍മാതാവ് ലളിത് കുമാര്‍ എന്നിവരെയും ചിത്രത്തില്‍ കാണാം. ലോകേഷ് പങ്കുവച്ച ചിത്രത്തില്‍ തൃഷ ഇല്ല. എന്നാല്‍ തൃഷ ലൊക്കേഷനില്‍ തന്നെയുണ്ടെന്നാണ് വിവരം. ഷൂട്ടിങ് തുടങ്ങിയ ശേഷം ഇതാദ്യമായാണ് ലിയോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു ചിത്രം പുറത്തുവരുന്നത്.

ബ്ലഡി സ്വീറ്റ് ക്യാമ്പ് ഫയര്‍; ലിയോയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍
ലിയോയിൽ നിന്ന് തൃഷ പിൻമാറിയോ ? വ്യക്തത വരുത്തി അമ്മ ഉമാ കൃഷ്ണൻ

ഒക്ടോബര്‍ 19ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ലിയോ റിലീസിനെത്തുക. 14 വർഷത്തിന് ശേഷം ദളപതിയും തൃഷയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം സഞ്ജയ് ദത്ത്, തെന്നിന്ത്യൻ താരം പ്രിയ ആനന്ദ്, കൊറിയോഗ്രാഫർ സാന്റി മാസ്റ്റർ, സംവിധായകൻ മിഷ്കിൻ, മൻസൂർ അലി ഖാൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഡിജിറ്റല്‍ പകര്‍പ്പവകാശം നെറ്റ്ഫ്‌ളിക്‌സ് ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. എന്നാല്‍ ചിത്രം ലോകേഷ് യൂണിവേഴ്‌സിന്റെ ഭാഗമാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

logo
The Fourth
www.thefourthnews.in