വിജയാഘോഷത്തിന്  പിന്നാലെ ലിയോയുടെ എച്ച്ഡി പ്രിന്റ്  ചോർന്നു; കടുത്ത നടപടികളുമായി നിർമാതാക്കൾ

വിജയാഘോഷത്തിന് പിന്നാലെ ലിയോയുടെ എച്ച്ഡി പ്രിന്റ് ചോർന്നു; കടുത്ത നടപടികളുമായി നിർമാതാക്കൾ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ 15 ദിവസം കൊണ്ട് ലോകവ്യാപകമായി 550 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്

വിജയാഘോഷത്തിന് പിന്നാലെ വിജയ് ചിത്രം ലിയോയുടെ എച്ച്ഡി പ്രിന്റ് ചോർന്നു. സിനിമയുടെ പൈറേറ്റഡ് പ്രിന്റാണ് ചില സൈറ്റുകൾ വഴി ചോർന്നിരിക്കുന്നത്. ഒക്ടോബർ 19 ന് റിലീസ് ചെയ്ത ലിയോ സമാനതകളില്ലാത്ത കളക്ഷനാണ് തിയേറ്ററുകളിൽ നിന്ന് സ്വന്തമാക്കുന്നത്. ചിത്രം റിലീസ് ചെയ്ത് 15 ദിവസം കഴിയുമ്പോഴാണ് പൈറേറ്റഡ് പ്രിന്റ് ചോർന്നിരിക്കുന്നത്.

വിജയാഘോഷത്തിന്  പിന്നാലെ ലിയോയുടെ എച്ച്ഡി പ്രിന്റ്  ചോർന്നു; കടുത്ത നടപടികളുമായി നിർമാതാക്കൾ
തേജസും ബോക്‌സോഫീസ് ബോംബ്, നഷ്ടം കോടികള്‍; 8 വര്‍ഷത്തിനിടെ 11 പരാജയ ചിത്രങ്ങളുമായി കങ്കണ

നവംബർ ഒന്നിന് സിനിമയുടെ സക്‌സസ് പാർട്ടി അണിയറ പ്രവർത്തകർ സംഘടിപ്പിച്ചിരുന്നു. നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ സങ്കടിപ്പിച്ച ചടങ്ങിൽ വിജയ് ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം ഓൺലൈനിൽ ചോർന്നത്.

റെക്കോർഡ് തുകയ്ക്ക് നെറ്റ്ഫ്‌ളിക്‌സാണ് ലിയോ യുടെ ഒടിടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 14 ന് ചിത്രം ഒടിടി റിലീസ് ചെയ്‌തേക്കാമെന്നും വാർത്തകൾ ഉണ്ടായിരുന്നു. അതേസമയം, ലിയോയുടെ പൈറേറ്റഡ് വേർഷൻ പങ്കുവെയ്ക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് നിർമാതാക്കളുടെ തീരുമാനം.

വിജയാഘോഷത്തിന്  പിന്നാലെ ലിയോയുടെ എച്ച്ഡി പ്രിന്റ്  ചോർന്നു; കടുത്ത നടപടികളുമായി നിർമാതാക്കൾ
വിജയ് മാജിക്കിന് നന്ദി: ഉണ്ണിമേനോനും കൃഷ്ണചന്ദ്രനും വീണ്ടും ഹിറ്റ് ലിസ്റ്റിൽ

നേരത്തെ ചിത്രത്തിന്റെ തിയേറ്റർ പ്രിന്റ് ചോർന്നിരുന്നെങ്കിലും പിന്നീട് ഓൺലൈനിൽ നിന്ന് ഇത് നീക്കം ചെയ്തിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ 15 ദിവസം കൊണ്ട് ലോകവ്യാപകമായി 550 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. വിജയ് - തൃഷ ജോഡികൾ ഒരിടവേളക്കുശേഷം ഒന്നിച്ച ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവീസിനുവേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ട്നർ. ഡി.ഒ.പി മനോജ് പരമഹംസ, ആക്ഷൻ അൻപറിവ് , എഡിറ്റിങ് ഫിലോമിൻ രാജ്.

logo
The Fourth
www.thefourthnews.in