ലുക്മാന്റെ കൊറോണ ധവാൻ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

ലുക്മാന്റെ കൊറോണ ധവാൻ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

ഓഗസ്റ്റ് നാലിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്

ലുക് മാൻ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിലെത്തിയ കൊറോണ ധവാൻ ഒടിടിയിലേക്ക്. ചിത്രം ഒക്ടോബർ 20 ന് സൈന പ്ലേയിൽ സ്ട്രീമിങ് ആരംഭിക്കും

ഓഗസ്റ്റ് നാലിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ആനത്തടം എന്ന ഗ്രാമത്തിലെ മദ്യപാനികളുടെ കൊറോണ കാലത്തെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നവാഗതനായ സി സി നിതിനാണ് സംവിധാനം. ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മ്മാണം. സുജയ് മോഹന്‍രാജ് രചന. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് വിതരണം

ജോണി ആന്റണി, ശ്രുതി ജയന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ

logo
The Fourth
www.thefourthnews.in