ജയ് ഭീം സംവിധായകനൊപ്പം രജനീകാന്ത് ; സ്ഥിരീകരിച്ച് ലൈക്ക പ്രൊഡക്ഷൻസ്

ജയ് ഭീം സംവിധായകനൊപ്പം രജനീകാന്ത് ; സ്ഥിരീകരിച്ച് ലൈക്ക പ്രൊഡക്ഷൻസ്

രജനീകാന്തിന്റെ 170 -ാം ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്

രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ജയ് ഭീം ഒരുക്കിയ ടി ജെ ജ്ഞാനവേലിനൊപ്പമാകും രജനികാന്തിന്റെ അടുത്ത ചിത്രമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെയുണ്ടായിരുന്നു . എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമോ ഔദ്യോഗിക പ്രഖ്യാപനമോ ഉണ്ടായിരുന്നില്ല. എന്നാൽ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നു.

തലൈവരുടെ 170 -ാമത് ചിത്രത്തിന്റെ ഭാഗമാകുന്നതിൽ അഭിമാനം. ജയ് ഭീം ഒരുക്കിയ, നിരൂപക പ്രശംസ നേടിയ സംവിധായകൻ ടി ജെ ജ്ഞാനവേലാണ് ചിത്രം ഒരുക്കുന്നത് . എന്നാണ് ലൈക്ക പ്രൊഡക്ഷൻസിന്റെ ട്വീറ്റ് . അനിരുദ്ധാണ് സംഗീതം

ഒരു സന്തോഷ നിമിഷം പുതിയ യാത്ര തുടങ്ങുന്നുവെന്ന് ടി ജെ ജ്ഞാനവേലും ട്വിറ്ററിൽ കുറിച്ചു

നിലവിൽ ജയിലറിന്റെ ചിത്രീകരണത്തിലാണ് രജനീകാന്ത്. ബീസ്റ്റിന്റെ സംവിധായകൻ നെൽസൺ ദിലീപ് കുമാറാണ് സംവിധാനം .മോഹൻലാലും രജനീകാന്തും ആദ്യമായി ഒരുമിക്കുന്നു എന്നതാണ് ജയിലറിന്റെ പ്രത്യേകത. പടയപ്പയ്ക്ക് ശേഷം രജനീകാന്തും രമ്യാ കൃഷ്ണനും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ജയിലർ. ചിത്രം ദീപാവലി റിലീസായി തീയേറ്ററുകളിലെത്തുമെന്നാണ് സൂചന

logo
The Fourth
www.thefourthnews.in