പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമ; മാമന്നൻ ട്രെയിലർ എത്തി

പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമ; മാമന്നൻ ട്രെയിലർ എത്തി

ജൂൺ 26ന് ചിത്രം തീയേറ്ററുകളിലെത്തും

മാരി സെൽവരാജ് ചിത്രം മാമന്നന്റെ ട്രെയിലർ റിലീസ് ചെയ്തു. സോണി മ്യൂസിക്ക് സൗത്തിന്റെ യൂട്യൂബ് പേജിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു, കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ജൂൺ 26ന് ചിത്രം തീയേറ്ററുകളിലെത്തും.

അഭിനയജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കും മുൻപുള്ള ഉദയനിധി സ്റ്റാലിന്റെ ചിത്രമാണ് മാമന്നൻ. വിക്രമിന് ശേഷം ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണിത്. കരിയറിലെ ഏറ്റവും വലിയ താരനിരയെ അണി നിരത്തിക്കൊണ്ടുള്ള ചിത്രമായിരിക്കും മാമന്നൻ എന്ന് മാരി സെൽവരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമ; മാമന്നൻ ട്രെയിലർ എത്തി
മാമന്നൻ ഓഡിയോ ലോഞ്ച് പ്രഖ്യാപിച്ച് സംവിധായകൻ ; ചടങ്ങിൽ എ ആർ റഹ്മാന്റെ ലൈവ് മ്യൂസിക് ഷോയും

പരിയേറും പെരുമാൾ, കർണ്ണൻ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നൻ. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രശസ്‌ത പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബൂഷൻ കമ്പനിയായ റെഡ് ജയന്റ് ചിത്രത്തിന്റെ നിർമാണം.

സോണി മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം. ആർആർആർ, വിക്രം, ഡോൺ, വെന്ത് തുനിന്തത് കാട്, വിടുതലൈ തുടങ്ങിയ സിനിമകൾ കേരളത്തിൽ വിതരണം ചെയ്ത എച്ച്‌ ആർ പിക്ചേഴ്സ് തന്നെയാകും മാമന്നനും കേരളത്തിൽ വിതരണത്തിനെത്തിക്കുക.

logo
The Fourth
www.thefourthnews.in