'അംബേദ്കറുടെ ശബ്ദം ഞാന്‍ നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് കേട്ടു'; ഫഹദിനെ രത്‌നവേലായി  മാറ്റിയതെങ്ങനെയെന്ന് മാരി സെല്‍വരാജ്

'അംബേദ്കറുടെ ശബ്ദം ഞാന്‍ നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് കേട്ടു'; ഫഹദിനെ രത്‌നവേലായി മാറ്റിയതെങ്ങനെയെന്ന് മാരി സെല്‍വരാജ്

'ഞാന്‍ നിങ്ങളുടെ രണ്ട് കണ്ണുകളും ഏറെ ഇഷ്ടപ്പെടുന്നു. ആ രണ്ട് കണ്ണുകള്‍ കൊണ്ടാണ് ഞാന്‍ എന്റെ രത്‌നവേലിനെ സൃഷ്ടിച്ചത്.'

മാമന്നൻ ഇറങ്ങിയതിന് പിന്നാലെ, ഫഹദ് അവതരിപ്പിച്ച വില്ലൻ കഥാപാത്രം സോഷ്യല്‍ മീഡിയയില്‍ തരംഗം തീർത്തിരിക്കുകയാണ്. ഫഹദിനെ രത്‌നവേലാക്കിയതെങ്ങനെ എന്ന സംവിധായകൻ മാരി സെല്‍വരാജിന്റെ കുറിപ്പാണ് ഇപ്പോഴത്തെ ചർച്ച. ഫഹദിന്റെ ജന്മദിനമായ ഇന്നലെയാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് മാരി സെല്‍വരാജ് ഹൃദയസ്പര്‍ശിയായ കുറിപ്പ് എക്സില്‍ പങ്കുവച്ചത്.

'ഞാന്‍ നിങ്ങളുടെ രണ്ട് കണ്ണുകളും ഏറെ ഇഷ്ടപ്പെടുന്നു. ആ രണ്ട് കണ്ണുകള്‍ കൊണ്ടാണ് ഞാന്‍ എന്റെ രത്‌നവേലിനെ സൃഷ്ടിച്ചത്. പല തലമുറകളായി പഠിപ്പിച്ച ജീവിതരീതി ശരിയാണെന്ന് ഒരു കണ്ണില്‍ കാണിച്ചു. മറുവശത്ത്, പുതിയ തലമുറയുടെ ആക്രമണാത്മകമായ ചോദ്യങ്ങളും ആശയക്കുഴപ്പങ്ങളും മുളച്ചുപൊങ്ങുന്നതും ജീവിതത്തിന്റെ വൈരുദ്ധ്യത്തെ കുറിച്ച് ചോദിക്കുന്നതും എനിക്ക് കാണാമായിരുന്നു.

രണ്ട് കണ്ണുകളിൽ വിപരീത ജീവിതങ്ങളുമായി നിങ്ങള്‍ എന്റെ സിനിമയിലൂടെ യാത്ര ചെയ്തു. അവസാനം, ഞാന്‍ നിങ്ങളോട് രണ്ട് കണ്ണുകളും അടയ്ക്കാന്‍ പറഞ്ഞു. നിങ്ങള്‍ ഒരു ചോദ്യവും ചോദിക്കാതെ അവ അടച്ചു. അംബേദ്കറുടെ ശബ്ദം ഞാന്‍ നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് കേട്ടു. നിങ്ങളുടെ ശരീരം വിറയ്ക്കുകയും നിങ്ങള്‍ ഓടി എന്നെ കെട്ടിപ്പിടിക്കുകയും ചെയ്ത ആ നിമിഷത്തെക്കുറിച്ച് എനിക്ക് ഇതുമാത്രമെ പറയാന്‍ സാധിക്കുന്നുള്ളു' എന്നായിരുന്നു മാരി സെല്‍വരാജിന്റെ കുറിപ്പ്.

'അംബേദ്കറുടെ ശബ്ദം ഞാന്‍ നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് കേട്ടു'; ഫഹദിനെ രത്‌നവേലായി  മാറ്റിയതെങ്ങനെയെന്ന് മാരി സെല്‍വരാജ്
സിദ്ധിഖ് ഇനി ഓര്‍മയുടെ തിരശീലയില്‍; ഖബറടക്കം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

കുറിപ്പിന് താഴെ ഫഹദിന് ജന്മദിനാശംസകളുമായി ആരാധകരും എത്തി. ഉദയനിധി സ്റ്റാലിനും വടിവേലുവും പ്രധാന കഥാപാത്രങ്ങളിലെത്തിയ മാമന്നനില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തിയത്. ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രം നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും നേടിയിരുന്നു. ഫഹദിന്റെ പ്രകടനത്തെ പ്രശംസിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ മീമുകളും റീലുകളും നിറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in