മധുര മനോഹര മോഹം ഒടിടിയിൽ; സ്ട്രീമിങ്ങ് ആരംഭിച്ചു

മധുര മനോഹര മോഹം ഒടിടിയിൽ; സ്ട്രീമിങ്ങ് ആരംഭിച്ചു

ജൂൺ 16നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്

സ്റ്റെഫി സേവ്യർ സംവിധാനം ചെയ്ത മധുര മനോഹര മോഹം ഒടിടിയിലെത്തി . എച്ച് ആർ ഒടിടിയിൽ ഇന്നലെ അർധരാത്രിയാണ് സ്ട്രീമിങ് ആരംഭിച്ചത്.

ജൂൺ 16ന് തീയേറ്ററിൽ റിലീസായ ചിത്രം പത്ത് കോടിയാണ് ബോക്സ് ഓഫീസ് കളക്ഷനുമായാണ് ഒടിടിയിലെത്തിയത്. മികച്ച കോസ്റ്റ്യൂം ഡിസൈനർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ സ്റ്റെഫി സേവ്യറിന്റെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രമാണ് മധുര മനോഹര മോഹം. കോമഡി ഡ്രാമ വിഭാ​ഗത്തിൽ പെട്ട ചിത്രത്തിൽ രജിഷ വിജയൻ, ഷറഫുദ്ധീൻ, സൈജു കുറുപ്പ്, അർഷ ബൈജു, ബിന്ദു പണിക്കർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഒരു അമ്മയും മൂന്ന് സഹോദരങ്ങളും അടങ്ങുന്ന ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. അമ്മ കഥാപാത്രമായി ബിന്ദു പണിക്കരും ഷറഫുദ്ധീൻ, രജിഷ വിജയൻ, പുതുമുഖം മീനാക്ഷി എന്നിവർ സഹോദരങ്ങളുമായാണ് എത്തുന്നത്. ബി3എം ക്രിയേഷന്‍സ് നിര്‍മിച്ച ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്.

logo
The Fourth
www.thefourthnews.in