സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കളര്‍ഫുള്ളായി 'മഹാറാണി'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍;വാഴക്കുലയുമായി ഷൈനും റോഷനും

സോണി വെനീസ് 2ല്‍ പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, എന്നീ യുവനിര താരങ്ങളെ കേന്ദ്രകഥാപാത്രമായി ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മഹാറാണി'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മാര്‍ക്കറ്റില്‍ വാഴക്കുലകളുമായി നില്‍ക്കുന്ന റോഷന്‍ മാത്യുവും ഷൈന്‍ ടോം ചാക്കോക്കുമൊപ്പം ജോണി ആന്റണി, നിഷ സാരംഗ് എന്നിവരേയും പോസ്റ്ററില്‍ കാണാം.യുവതാരം ബാലു വര്‍ഗീസും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.

എസ്.ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് 'ഇഷ്‌ക് 'എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ ആണ് സഹ നിര്‍മ്മാതാവ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സില്‍ക്കി സുജിത്. മുരുകന്‍ കാട്ടാക്കടയുടെയും, അന്‍വര്‍ അലിയുടെയും, രാജീവ് ആലുങ്കലിന്റെയും വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.

ഹരിശ്രീ അശോകന്‍ ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചേര്‍ത്തലയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥന്‍ ആണ്. കേരളത്തില്‍ ആദ്യമായി സോണി വെനീസ് 2ല്‍ പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി.

logo
The Fourth
www.thefourthnews.in