മേജർ കുൽദീപ് സിങ് തിരികെയെത്തും; ബോർഡർ 2 പ്രഖ്യാപിച്ച് സണ്ണി ഡിയോൾ

മേജർ കുൽദീപ് സിങ് തിരികെയെത്തും; ബോർഡർ 2 പ്രഖ്യാപിച്ച് സണ്ണി ഡിയോൾ

1997ൽ ജെ പി ദത്ത സംവിധാനം ചെയ്ത ബോർഡർ ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായിരുന്നു

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ബോർഡറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. സണ്ണി ഡിയോൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ബോർഡർ 2 പ്രഖ്യാപിച്ചത്.

1997ൽ ജെ പി ദത്ത സംവിധാനം ചെയ്ത ബോർഡർ ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായിരുന്നു. ചിത്രത്തിന്റെ 27-ാം വാർഷിക ദിനത്തിലാണ് സണ്ണി ഡിയോൾ പുതിയ ചിത്രം പ്രഖ്യാപിച്ചത്. 'തിരികെ വരുമെന്ന് 27 വർഷങ്ങൾക്ക് മുൻപ് വാക്ക് നൽകിയ ഒരു പട്ടാളക്കാരൻ തന്റെ വാഗ്ദാനം നിറവേറ്റാൻ തിരികെ വരുന്നു,' എന്നാണ് ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോയിൽ സണ്ണി ഡിയോൾ പറയുന്നത്.

രൂപ് കുമാർ റാത്തോഡും സോനു നിഗവും ചേർന്ന് ആലപിച്ച ബോർഡർ സിനിമയിലെ 'സന്ദേശേ ആത്തെ ഹെ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തോടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച യുദ്ധചിത്രം എന്നാണ് ബോർഡറിനെ വിശേഷിപ്പിക്കാറുള്ളത്.

മേജർ കുൽദീപ് സിങ് തിരികെയെത്തും; ബോർഡർ 2 പ്രഖ്യാപിച്ച് സണ്ണി ഡിയോൾ
'നട്ടെല്ലില്ലാത്തവൻ' എന്ന പരാമർശം; നടൻ പങ്കജ് ഝായ്ക്ക് മറുപടിയുമായി സംവിധായകൻ അനുരാഗ് കശ്യപ്

'ദിൽ ബോലേ ഹടിപ്പ', 'ജെറ്റ് ആൻഡ് ജൂലിയറ്റ്', 'പഞ്ചാബ് 1984 ', 'കേസരി' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അനുരാഗ് താക്കൂറാണ് ബോഡർ 2 സംവിധാനം ചെയ്യുന്നത്. ഭൂഷൺ കുമാർ, കൃഷൻ കുമാർ, ജെ പി ദത്ത, നിധി ദത്ത എന്നിവരാണ് 'ബോർഡർ 2' ന്റെ നിർമാണം.

സണ്ണി ഡിയോളിനൊപ്പം പഴയതാരങ്ങളും ബോർഡർ 2 വിൽ ഉണ്ടാകുമോയെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. 1971 ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തെ അടിസ്ഥാനമാക്കിയായിരുന്നു ബോർഡർ എന്ന ചിത്രം ഒരുങ്ങിയത്.

സണ്ണി ഡിയോൾ, തബു, പൂജ ഭട്ട്, സുനിൽ ഷെട്ടി, ജാക്കി ഷെറോഫ്, കുൽഭൂഷൻ കർബന്ധ, പുനീത് ഇസ്സാർ, അക്ഷയ് ഖന്ന തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in