മലൈക്കോട്ടൈ വാലിബനിൽ കേളു മല്ലനായി മോഹൻലാൽ; സസ്പെൻസ് ഒളിപ്പിച്ച ടീസർ എത്തി

മലൈക്കോട്ടൈ വാലിബനിൽ കേളു മല്ലനായി മോഹൻലാൽ; സസ്പെൻസ് ഒളിപ്പിച്ച ടീസർ എത്തി

മോഹൻലാലിന് ജന്മദിനം ആശംസിച്ച് മലൈക്കോട്ടൈ വാലിബൻ ടീം

മോഹൻലാലിന്റെ ജന്മദിനത്തിൽ മലൈക്കോട്ടൈ വാലിബൻ വിശേഷങ്ങളുമായി 'കേളു മല്ലൻ'. ചിത്രത്തിന്റെ ടീസറിനൊപ്പമാണ് ടീം വാലിബൻ മോഹൻലാലിന് ജന്മദിനം ആശംസിച്ചിരിക്കുന്നത്. വാലിബൻ ലുക്കിൽ വടവുമായി മുന്നേറുന്ന മോഹൻലാലിനെ ടീസറിൽ കാണാം.

അടിവാരത്ത് കേളു മല്ലന്റെ പതിനെട്ട് കളരി എന്ന കുറിപ്പും ടീസറിലുണ്ട്. ഇതോടെ കേളു എന്ന മല്ലന്റെ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിനെന്ന നിഗമനത്തിലാണ് ആരാധകർ.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം ചെന്നൈയിൽ പുരോ​ഗമിക്കുകയാണ്. ചിത്രത്തിന്റെ ഏറ്റവും വലിയ ഷെഡ്യൂൾ കഴിഞ്ഞ മാസമാസം രാജസ്ഥാനിൽ പൂർത്തിയാക്കിയിരുന്നു. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ജോൺ ആന്റ് മേരി ക്രീയേറ്റിവ്സിന്റെ ബാനറിൽ ഷിബു ബേബി ജോൺ ആണ് നിർമാണം

 സോണാലി കുൽക്കർണി, ഹരീഷ് പേരടി , രാജീവ് പിള്ള , മണികണ്ഠൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മോഹൻലാൽ-ലിജോ പെല്ലിശേരി കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ.

logo
The Fourth
www.thefourthnews.in