ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ അന്തരിച്ചു

ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ അന്തരിച്ചു

ഒപ്പം ഉണ്ടായിരുന്ന മറ്റ് താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരുക്ക്

ചലച്ചിത്ര നടൻ കൊല്ലം സുധി വാഹനാപകടത്തിൽ അന്തരിച്ചു. തൃശൂർ കയ്പമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന മറ്റ് താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരുക്കുണ്ട്.

അപകടം നടന്നതിന് തൊട്ടുപിന്നാലെ എല്ലാവരെയും കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചു.എന്നാൽ ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ രക്ഷിക്കാനായില്ല. ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമാ രംഗത്തേക്ക് വന്ന സുധി കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാർപാപ്പ,ബിഗ് ബ്രദർ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.2015ൽ പുറത്തിറങ്ങിയ കാന്താരി ആയിരുന്നു ആദ്യ ചിത്രം.

പതിനാറാം വയസിൽ മിമിക്രി രംഗത്തേക്ക് എത്തിയ സുധി താരമായി മാറുന്നത് ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്ക് എന്ന കോമഡി ഷോയിലൂടെയാണ്. ശുദ്ധനർമ്മത്തിലൂന്നിയുള്ള സുധിയുടെ ഹാസ്യാവതരണ ശൈലിക്ക് ആരാധകർ ഏറെയായിരുന്നു.തുടർന്ന് കോമഡി ഷോകളിൽ സ്ഥിരം സാന്നിധ്യമായി മാറുകയും മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുകയുമായിരുന്നു.

അച്ഛൻ ശിവദാസൻ കൊച്ചി കോർപ്പറേഷൻ റവന്യൂ ഇൻസ്പെക്ടറായിരുന്നു.അമ്മ ഗോമതി.മകൻ രാഹുൽ

logo
The Fourth
www.thefourthnews.in