ജയസൂര്യയില്ല; ബ്യൂട്ടിഫുൾ 2 ഒരുങ്ങുന്നു

ജയസൂര്യയില്ല; ബ്യൂട്ടിഫുൾ 2 ഒരുങ്ങുന്നു

അനൂപ് മേനോന്റെ തിരക്കഥയിൽ വി കെ പ്രകാശ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

2011ലെ ഹിറ്റ് ചിത്രം ബ്യൂട്ടിഫുളിന്റെ രണ്ടാംഭാഗം ഒരുങ്ങുന്നു. അനൂപ് മേനോന്റെ തിരക്കഥയിൽ വി കെ പ്രകാശ് തന്നെയാണ് ബ്യൂട്ടിഫുൾ - 2 സംവിധാനം ചെയ്യുന്നത്. ജയസൂര്യയായിരുന്നു ആദ്യ ഭാഗത്തിൽ നായകനെങ്കിൽ ഇത്തവണ താരമുണ്ടാകില്ലെന്ന് സംവിധായകൻ വി കെ പ്രകാശ് വ്യക്തമാക്കി കഴിഞ്ഞു.

'' ബ്യൂട്ടിഫുൾ കഴിഞ്ഞയുടൻ തന്നെ ഞാനും അനൂപ് മേനോനും ചിത്രത്തിന്റെ രണ്ടാംഭാഗം ആലോചിച്ചു തുടങ്ങിയിരുന്നു. ഇപ്പോഴാണ് അതിന് അവസരം വന്നു ചേർന്നത്. ഇത്രയും ഗ്യാപ്പ് ആവശ്യവുമായിരുന്നു'' - വി കെ പ്രകാശ് പറയുന്നു. ആദ്യഭാഗത്തെ പോലെ തന്നെ വ്യത്യസ്തമായ പ്രമേയവും അവതരണ ഭംഗിയും മികച്ച ഗാനങ്ങളും രണ്ടാം ഭാഗത്തിലും ഒരുക്കുക എന്നതാകും ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ വെല്ലുവിളി.

ബാദുഷ പ്രൊഡക്ഷൻസ് & യെസ് സിനിമാസിന്റെ ബാനറിൽ എൻ എം ബാദുഷ, ആനന്ദ്കുമാർ, റിജു രാജൻ, എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബ്യൂട്ടിഫുള്ളിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ ചിത്രത്തിൻ്റെ അണിയറയിലും. ജോമോൻ ടി ജോണും മഹേഷ് നാരായണനും ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിക്കുന്നു. സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് രതീഷ് വേഗയാണ്.

logo
The Fourth
www.thefourthnews.in