തിയേറ്ററിൽ തിളങ്ങാൻ ഗോൾഡ് ; റിലീസ് ഡിസംബർ 1ന്

തിയേറ്ററിൽ തിളങ്ങാൻ ഗോൾഡ് ; റിലീസ് ഡിസംബർ 1ന്

ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു ; ഏഴുവർഷത്തിന് ശേഷം ഒരു അൽഫോൺസ് ചിത്രം തീയേറ്ററുകളിലേക്ക്

നയൻതാരയും, പ്രിഥ്വിരാജും ഒരുമിക്കുന്ന അൽഫോൺസ് പുത്രൻ ചിത്രം 'ഗോൾഡ്' ഡിസംബർ 1ന് തിയേറ്ററുകളിൽ എത്തും. അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. തീയേറ്ററുകളിൽ തരംഗമായ പ്രേമത്തിന് ശേഷമെത്തുന്ന അൽഫോൺസ് പുത്രൻ ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ

രാധ എന്ന പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ച മൊബൈൽ ഷോപ്പ് ഉടമയായ ജോഷി ഒരു കാർ വാങ്ങിയ ശേഷം നാലു ദിവസത്തിനുള്ളിൽ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് കഥയുടെ പശ്ചാത്തലം.

രാജേഷ് മുരുഗനാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കഴിഞ്ഞ ഓണത്തിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനമെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ നീണ്ടുപോയി .

പ്രിഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രയിംസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ആക്ഷൻ കോമഡി ചിത്രമാണ് ഗോൾഡ്.ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈമിനാണ് നൽകിയിരിക്കുന്നത്. വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്, ദീപ്തി സതി, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ബാബുരാജ്, സൈജു കുറുപ്പ്, ലാലു അലക്സ് എന്നിവരടങ്ങിയ നീണ്ട നിര തന്നെയുണ്ട് ചിത്രത്തിൽ.

logo
The Fourth
www.thefourthnews.in