പൊളിറ്റിക്കൽ ത്രില്ലർ ഡ്രാമ; 'ലാ ടൊമാറ്റിന' റിലീസ് തീയതി പ്രഖ്യാപിച്ചു

പൊളിറ്റിക്കൽ ത്രില്ലർ ഡ്രാമ; 'ലാ ടൊമാറ്റിന' റിലീസ് തീയതി പ്രഖ്യാപിച്ചു

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്

ടോവിനോയുടെ ആദ്യ ചിത്രം"പ്രഭുവിന്റെ മക്കൾ" എന്ന സിനിമയ്ക്ക് ശേഷം സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ലാ ടൊമാറ്റിന (ചുവപ്പുനിലം) യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്തംബർ 22 ന് ചിത്രം തീയേറ്ററുകളിലെത്തും. പൊളിറ്റിക്കൽ ത്രില്ലർ വിഭാ​ഗത്തിലുള്ള ചിത്രത്തിൽ ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

സർക്കാരിന് തലവേദനയുണ്ടാക്കുന്ന വാർത്തകൾ പുറത്തുവിടുന്ന ഒരു യൂട്യൂബ് ചാനൽ മാധ്യമപ്രവർത്തകനെ അടിസ്ഥാനമാക്കിയാണ് ചിത്രം. ഇയാളെ നിശ്ശബ്ദനാക്കാനും ചാനലിന്റെ സംപ്രേക്ഷണം നിർത്തിവയ്പ്പിക്കാനുമായി ഒരു രഹസ്യാന്വേഷണ സംഘം നിയോഗിക്കപ്പെടുന്നതിൽ നിന്നുമാണ് ലാ ടൊമാറ്റിന എന്ന സിനിമ തുടങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ടി അരുണ്‍കുമാറാണ്.

പൊളിറ്റിക്കൽ ത്രില്ലർ ഡ്രാമ; 'ലാ ടൊമാറ്റിന' റിലീസ് തീയതി പ്രഖ്യാപിച്ചു
ഇന്ത്യ - ശ്രീലങ്ക ഏഷ്യാ കപ്പ് വേദിയും ഇളക്കിമറിച്ച് ലിയോ; വീഡിയോ വൈറൽ

വര്‍ത്തമാന കാല നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ രമേഷ് രാജശേഖരൻ, മരിയ തോപ്സൺ(ലണ്ടൻ), ശിവരാമൻ വയനാട്, ഹരിലാൽ രാജഗോപാൽ, ശ്രീവത്സൻ അന്തിക്കാട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജു ലാലാണ്. ഡോക്ടർ ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികൾക്ക് അർജുൻ വി അക്ഷയ സംഗീതം നിർവഹിച്ചിരിക്കുന്നു.

logo
The Fourth
www.thefourthnews.in