'അടിയോടടി', ആർഡിഎക്സ് ടീസര്‍

'അടിയോടടി', ആർഡിഎക്സ് ടീസര്‍

ചിത്രം ഓണം റിലീസായി തീയറ്ററുകളിൽ എത്തും.

അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുമായി ‘ആർഡിഎക്സ്’. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു. ചിത്രം ഓണം റിലീസായി തീയറ്ററുകളിൽ എത്തും. 

ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് തിരക്കഥ. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം. ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ

logo
The Fourth
www.thefourthnews.in