ജയറാമും ഭാവനയും ഉണ്ടാകില്ല; വിന്റർ 2 പ്രഖ്യാപിച്ച് സംവിധായകൻ

ജയറാമും ഭാവനയും ഉണ്ടാകില്ല; വിന്റർ 2 പ്രഖ്യാപിച്ച് സംവിധായകൻ

ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിക്കും

മലയാളത്തിലെ മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായ വിന്ററിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ ദീപു കരുണാകരൻ. പുതിയ കഥയായതുകൊണ്ടുതന്നെ ആദ്യ ഭാഗത്തിലെ താരങ്ങളായ ജയറാമും ഭാവനയും ചിത്രത്തിലുണ്ടാകില്ലെന്നും സംവിധായകൻ വ്യക്തമാക്കി. ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിക്കുമെന്നും അഭിനേതാക്കളുടെ പേര് വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും ദീപു കരുണാകരൻ പ്രതികരിച്ചു

ജയറാമും ഭാവനയും ഉണ്ടാകില്ല; വിന്റർ 2 പ്രഖ്യാപിച്ച് സംവിധായകൻ
'സ്പീക്ക് നൗ' സൂപ്പർഹിറ്റ്; യുഎസ് ടോപ്പ് 10ൽ നാലും ടെയ്‌ലർ സ്വിഫ്റ്റിന്റെ ആൽബങ്ങൾ, നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിത

രണ്ടാം ഭാഗവും ഹൊറർ ചിത്രമായിരിക്കും. ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ പേരുകൾ ഉൾപ്പെടുത്തിയ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ലെമൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദീപു കരുണാകരൻ തന്നെയാണ് രണ്ടാം ഭാഗത്തിന്റെ നിർമാണവും സംവിധാനവും. ശരത്ത് വിനായകാണ് തിരക്കഥ. സംഗീതം മനു രമേശ്.

ജയറാമും ഭാവനയും ഉണ്ടാകില്ല; വിന്റർ 2 പ്രഖ്യാപിച്ച് സംവിധായകൻ
'ജയിലർമാർ' തമ്മില്‍ കലഹിക്കുമോ? രജനികാന്ത് ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യം തള്ളി സൺപിക്ച്ചേഴ്സ്

വിന്ററിലൂടെയാണ് ദീപു കരുണാകരൻ സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നതെങ്കിലും പല കാരണങ്ങളാൽ റിലീസ് വൈകിയതിനാൽ 2008ൽ പുറത്തിറങ്ങിയ ക്രേസി ഗോപാലനാണ് തീയേറ്ററിലെത്തിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രം. തുടർന്ന് തേജാഭായ് ആൻഡ് ഫാമിലി, ഫയർമാൻ, കരിങ്കുന്നം സിക്സസ് എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.

logo
The Fourth
www.thefourthnews.in