പാട്ട് ലോകത്തെ അമ്മയും മകനും

രണ്ട് തലമുറയിലെ പാട്ടോർമകൾ ദ ഫോർത്തിനൊപ്പം പങ്കുവയ്ക്കുകയാണ് ലളിത തമ്പിയും ജി ശ്രീറാമും

കമലിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ 'കാറ്റേ കാറ്റേ' എന്ന ​ഗാനത്തിലൂടെയാണ് ജി ശ്രീറാം പിന്നണി ​ഗാനരം​ഗത്തേക്ക് എത്തുന്നത്. എന്നാൽ, ഏകദേശം എഴുപത് വർഷങ്ങൾക്ക് മുൻപ്, 1950കളിൽ തന്നെ അദ്ദേഹത്തിന്റെ അമ്മ ലളിത തമ്പി സിനിമയിൽ പാടിയിട്ടുണ്ട്.

മ്യൂസിക് അക്കാഡമിയിൽ പഠിക്കുന്ന കാലത്ത് ആകാശവാണിയിലെ സ്ഥിരം പാട്ടുകാരിയായിരുന്ന ലളിത തമ്പിക്ക് 1952-ൽ ആകാശവാണി നിലയത്തിൽ വച്ച് പ്രശസ്ത ഗാനരചയിതാവായ ശ്രീ തിരുനയിനാർ കുറിച്ചി മാധവൻ നായർ വഴിയാണ് സിനിമയിൽ പാടാനുള്ള അവസരം ലഭിക്കുന്നത്. അവകാശി, ഹരിശ്ചന്ദ്ര തുടങ്ങിയ ചിത്രങ്ങളിൽ പാടിയെങ്കിലും ദേവരാജൻ മാസ്റ്ററും ഒ എൻ വി കുറുപ്പും ആദ്യമായി ഒരുമിച്ച കാലം മാറുന്നു എന്ന ചിത്രത്തിലെ 'അമ്പിളി മുത്തച്ഛൻ’ എന്ന് തുടങ്ങുന്ന ​ഗാനമായിരുന്നു ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത്.

പാട്ട് ലോകത്തെ അമ്മയും മകനും
'അവൾ പലപ്പോഴും പട്ടിണി കിടന്നിരുന്നു'; ശ്രീദേവിയുടെ മരണത്തിൽ ആദ്യമായി പ്രതികരിച്ച് ഭർത്താവ് ബോണി കപൂർ

ശേഷം വിവാഹത്തോടെ പിന്നണി ​ഗായിക എന്ന പദവി ലളിത തമ്പി ഉപേക്ഷിച്ചു. തനിക്ക് 30 വയസ് കഴിഞ്ഞപ്പോഴാണ് അമ്മ പിന്നണി ​ഗായികയായിരുന്നുവെന്ന കാര്യം അറിയുന്നതെന്ന് ശ്രീറാം പറയുന്നു. വർഷങ്ങൾക്കിപ്പുറം മകൻ സിനിയിൽ പാടുന്നത് ഏറെ സന്തോഷത്തോടെ ആസ്വദിക്കുകയാണ് അമ്മ. രണ്ട് തലമുറയിലെ പാട്ടോർമകൾ ദ ഫോർത്തിനൊപ്പം പങ്കുവയ്ക്കുകയാണ് ലളിത തമ്പിയും ശ്രീറാമും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in