രാജ് ബി ഷെട്ടി നായകനായ ആക്ഷന്‍ ഫാമിലി ഡ്രാമ; 'ടോബി'യുടെ മലയാളം ട്രെയ്‌ലർ പുറത്തിറങ്ങി

രാജ് ബി ഷെട്ടി നായകനായ ആക്ഷന്‍ ഫാമിലി ഡ്രാമ; 'ടോബി'യുടെ മലയാളം ട്രെയ്‌ലർ പുറത്തിറങ്ങി

ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത്

നവാഗതനായ ബാസിൽ എ എൽ ചാലക്കൽ സംവിധാനം ചെയ്ത് രാജ് ബി ഷെട്ടി രചന നിർവഹിച്ച ആക്ഷൻ ഡ്രാമ 'ടോബി'യുടെ മലയാളം ട്രെയ്‌ലർ പുറത്തിറക്കി. ടി കെ ദയാനന്ദിന്റെ കഥയെ അവലംബിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‍ലർ ദുൽഖർ സൽമാനാണ് റിലീസ് ചെയ്തത്. ജീവിതത്തിലെ സങ്കീർണമായ നിമിഷങ്ങളും പ്രണയവും പകയും പ്രതികാരവുമെല്ലാം ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്‍ലറിൽ കഥാപാത്രങ്ങളുടെ മിന്നുന്ന പ്രകടനവും കാണാം.

'ഗരുഡ ഗമന വൃഷഭ വാഹന' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം രാജ് ബി ഷെട്ടി നായകനാകുന്ന ചിത്രമാണ് ടോബി. രാജ് ബി ഷെട്ടി, സംയുക്ത ഹോർണാഡ്‌, ചൈത്ര ജെ ആചാർ, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ, രാജ് ദീപക് ഷെട്ടി എന്നിവരാണ് അഭിനേതാക്കൾ. രവി റായ് കലസ, ലൈറ്റർ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അർവാങ്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. മറ്റു സംസ്ഥാനങ്ങളിൽ മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും ലഭിച്ച ചിത്രത്തിന്റെ മലയാളം പതിപ്പ് സെപ്റ്റംബർ 22-ന് കേരളത്തിലെ തീയേറ്ററുകളിൽ റിലീസാകും. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത്.

രാജ് ബി ഷെട്ടി നായകനായ ആക്ഷന്‍ ഫാമിലി ഡ്രാമ; 'ടോബി'യുടെ മലയാളം ട്രെയ്‌ലർ പുറത്തിറങ്ങി
രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രം; സിങ്കം എഗെയ്ന്‍ ചിത്രീകരണം തുടങ്ങി

മിഥുൻ മുകുന്ദന്‍ സംഗീതമൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രവീൺ ശ്രിയാനും എഡിറ്റിങ് നിതിൻ ഷെട്ടിയും നിർവഹിക്കുന്നു. സതീഷ് മുതുകുളമാണ് മലയാളത്തിന്റെ ഡബ്ബിങ് കോഓർഡിനേറ്റർ.

logo
The Fourth
www.thefourthnews.in