ദേശീയ പുരസ്കാര ജേതാക്കൾ
ദേശീയ പുരസ്കാര ജേതാക്കൾ

ദേശീയ പുരസ്‌കാരത്തില്‍ മലയാളിത്തിളക്കം; സച്ചി സംവിധായകന്‍, അപര്‍ണ ബാലമുരളി നടി, ബിജു മേനോന്‍ സഹനടന്‍; നഞ്ചിയമ്മ ഗായിക

നാല് പുരസ്കാരങ്ങൾ സ്വന്തമാക്കി അയ്യപ്പനും കോശിയും

68 -ാം ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം. മികച്ച സംവിധായകൻ, സഹനടൻ എന്നിവയടക്കം നാല് പുരസ്കാരങ്ങളുമായി അയ്യപ്പനും കോശിയും ശ്രദ്ധേയമായി. 'സൂരരൈ പ്രൊട്രു' വിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. നഞ്ചിയമ്മയിലൂടെ ഒരിക്കൽ കൂടി മികച്ച ഗായികയ്ക്കുള്ള പുരസ്കാരം മലയാളത്തിന് കിട്ടി.

അട്ടപ്പാടിയിലേക്ക് ദേശീയ പുരസ്കാരമെത്തിക്കാനായതിൽ അഭിമാനമെന്ന് നഞ്ചിയമ്മ

അന്തരിച്ച സംവിധായകൻ സച്ചിയ്ക്കുള്ള ആദരമായി മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനായി ബിജു മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. കലക്കാത്ത സന്ദനം എന്ന ഗാനത്തിലൂടെ നഞ്ചിയമ്മ മികച്ച പിന്നണി ഗായികയായി. മികച്ച സംഘട്ടനത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയത് 'അയ്യപ്പനും കോശി'യുമാണ്. മാഫിയ ശശി, രാജശേഖർ, സുപ്രീം സുന്ദർ എന്നിവരാണ് പുരസ്കാരം സ്വന്തമാക്കിയത്.

പുരസ്കാരം സച്ചിക്ക് സമർപ്പിക്കുന്നുവെന്ന് നഞ്ചിയമ്മയും ബിജുമേനോനും പ്രതികരിച്ചു. മലയാള സിനിമയ്ക്ക് അഭിമാന നിമിഷമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു.

തിങ്കളാഴ്ച നിശ്ചയം
തിങ്കളാഴ്ച നിശ്ചയം

സെന്ന ഹെഗ്ഡെ സംവിധാന ചെയ്ത 'തിങ്കളാഴ്ച നിശ്ചയം' ആണ് മികച്ച മലയാള സിനിമ. 'വാങ്ക്' എന്ന ചിത്രത്തിലൂടെ കാവ്യാ പ്രകാശ് സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമർശത്തിന് അർഹയായി. മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള പുരസ്കാരം അനീസ് നാടോടി (കപ്പേള) സ്വന്തമാക്കി. ശബ്ദമിശ്രണത്തിനുള്ള പുരസ്കാരത്തിന് മാലികിലൂടെ വിഷ്ണു ഗോവിന്ദും ശ്രീശങ്കരും അർഹരായി.

ശോഭ തരൂർ ശ്രീനിവാസൻ
ശോഭ തരൂർ ശ്രീനിവാസൻ

അനൂപ് രാമകൃഷ്ണൻ എഴുതിയ ‘എംടി അനുഭവങ്ങളുടെ പുസ്തകം’ എന്ന പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുള്ള പ്രത്യേക പരാമർശം ലഭിച്ചു . കഥേതര ചിത്രവിഭാഗത്തിൽ ഛായാഗ്രാഹകനുള്ള പുരസ്കാരം നിഖിൽ എസ് പ്രവീൺ നേടി. 'ശബ്ദിക്കുന്ന കലപ്പ'യുടെ ഛായാഗ്രാഹണത്തിനാണ് പുരസ്കാരം ലഭിച്ചത്.മികച്ച വിദ്യാഭ്യാസ ചിത്രത്തിനുള്ള പുരസ്കാരം നന്ദൻ സംവിധാനം ചെയ്ത ഡ്രീമിംങ് ഓഫ് വേർഡ്സ് സ്വന്തമാക്കി.മികച്ച വിവരണത്തിനുള്ള പുരസ്കാരം ശോഭ തരൂർ ശ്രീനിവാസന് ലഭിച്ചു.

logo
The Fourth
www.thefourthnews.in