ഫിലിം ഫെയറില്‍ മലയാളി തിളക്കം ; കനി കുസൃതിക്കും ലിജോ മോള്‍ക്കും നിമിഷാ സജയനും പുരസ്‌കാരം

ഫിലിം ഫെയറില്‍ മലയാളി തിളക്കം ; കനി കുസൃതിക്കും ലിജോ മോള്‍ക്കും നിമിഷാ സജയനും പുരസ്‌കാരം

തമിഴിലെ മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം ഉര്‍വശിക്ക്
Updated on
1 min read

67 -ാമത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ പുരസ്‌കാര നേട്ടവുമായി മലയാളി താരങ്ങള്‍. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളില ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരത്തില്‍ മലയാളികള്‍ അവാർഡുകള്‍ വാരിക്കൂട്ടി. തമിഴ്‌നാടിന്റെ രാഷ്ട്രീയ സാമൂഹ്യ മേഖലയിലാകെ ചർച്ചയായ ജയ് ഭീമിലെ അഭിനയത്തിലൂടെ ലിജോ മോള്‍ തമിഴിലെ മികച്ച നടിയായി. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഉര്‍വശി തമിഴിലെ മികച്ച സഹനടിയായി. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതി മലയാളത്തില്‍ നിന്നുള്ള നിരൂപക പ്രശംസ നേടിയ നടിയായി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ അഭിനയത്തിന് നിമിഷാ സജയന്‍ മലയാളത്തില്‍ നിന്ന് മികച്ച നടിക്കുള്ള പുരസ്കാരം നേടി

പുഷ്പയിലൂടെ അല്ലു അര്‍ജുന്‍ തെലുങ്കിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തെലുങ്ക് ചിത്രത്തിനും സംവിധായകനുമുള്ള പുരസ്‌കാരവും പുഷ്പയ്ക്കാണ്. സായി പല്ലവിയാണ് തെലുങ്കില്‍ നിന്നുള്ള നായിക. ചിത്രം ലവ് സ്റ്റോറി .

സൂരറൈ പോട്രിലൂടെ സൂര്യ തമിഴിലെ മികച്ച നടനായി. ജയ് ഭീം ആണ് മികച്ച തമിഴ് ചിത്രം. മലയാളത്തില്‍ നിന്ന് ബിജു മേനോന്‍ മികച്ച നടനായി. ചിത്രം അയ്യപ്പനും കോശിയും. മികച്ച മലയാള ചിത്രവും ഇതു തന്നെ. തിങ്കളാഴ്ച നിശ്ചയം ഒരുക്കിയ സെന്ന ഹെഗ്‌ഡെയാണ് മലയാളത്തിലെ മികച്ച സംവിധായകന്‍

logo
The Fourth
www.thefourthnews.in