മാളികപ്പുറം ഒടിടിയിലേക്ക് ; റിലീസ് തീയതി പ്രഖ്യാപിച്ചു

മാളികപ്പുറം ഒടിടിയിലേക്ക് ; റിലീസ് തീയതി പ്രഖ്യാപിച്ചു

100 കോടി ക്ലബിൽ ഇടം നേടിയതിന് പിന്നാലെയാണ് ഒടിടി റിലീസ്

ഉണ്ണി മുകുന്ദന്റെ മാളികപ്പുറം ഒടിടിയിലേക്ക്.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഈ മാസം പതിനഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുക.

തീയേറ്ററിലെത്തി 28 ദിവസത്തിന് ശേഷം ഒടിടിയിൽ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ തീയേറ്ററിൽ മികച്ച പ്രതികരണം ലഭിച്ചതോടെ അണിയറ പ്രവർത്തകർ തീരുമാനം മാറ്റി . 48 ദിവസത്തിന് ശേഷമാണ് ഇപ്പോൾ മാളികപ്പുറം ഒടിടിയിലെത്തുന്നത്. ഡിസംബർ 30 നാണ് ചിത്രം തീയേറ്ററിലെത്തിയത്

100 കോടി ക്ലബിൽ ഇടം പിടിച്ചതിന് പിന്നാലെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിന് അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്

logo
The Fourth
www.thefourthnews.in