തമിഴ് സിനിമയിൽ നിന്ന് പിൻമാറി ; കാരണം പറഞ്ഞ് മമിത ബൈജു

തമിഴ് സിനിമയിൽ നിന്ന് പിൻമാറി ; കാരണം പറഞ്ഞ് മമിത ബൈജു

സൂര്യ സാറിനൊപ്പം കോംബിനേഷൻ സീനൊക്കെ ഉണ്ടായിരുന്നു

സൂര്യയെ നായകനാക്കി സംവിധായകൻ ബാല പ്രഖ്യാപിച്ച സിനിമയായിരുന്നു വണങ്കാൻ. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളും പൂർത്തിയാക്കിയിരുന്നു. എന്നാൽ കഥയിലെ മാറ്റങ്ങളെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തെ തുടർന്ന് സൂര്യ ചിത്രത്തിൽ നിന്ന് പിൻമാറി. ചിത്രത്തിൽ മലയാളി താരം മമിതയുമുണ്ടായിരുന്നു. എന്നാൽ താനും പിൻമാറിയതായി മമിത തന്നെ വെളിപ്പെടുത്തി.സൂര്യ സാറുമായുള്ള കോംബിനേഷൻ സീനൊക്കെ ഷൂട്ട് ചെയ്തിരുന്നു .

സൂര്യ പിൻമാറിയതിനാൽ മറ്റൊരു താരത്തെ വച്ച് വീണ്ടും ചിത്രം ആദ്യം മുതൽ ഷൂട്ട് ചെയ്യാനാണ് സംവിധായകൻ ബാല ആലോചിക്കുന്നത്. ഇപ്പോൾ തന്നെ 40 ദിവസത്തെ ഷൂട്ട് കഴിഞ്ഞ ശേഷമാണ് കഥയിൽ മാറ്റങ്ങൾ വരുത്തിയത്. അതിനാൽ കൂടുതൽ ദിവസങ്ങൾ ചിത്രത്തിന് നൽകേണ്ടി വരും . എന്നാൽ നേരത്തെ തന്നെ മറ്റ് ചില ചിത്രങ്ങൾക്ക് ഡേറ്റ് നൽകിയതിനാൽ കൂടുതൽ ദിവസങ്ങൾ വണങ്കാന് വേണ്ടി മാറ്റിവയ്ക്കാനില്ലാത്തതിനാലാണ് പിൻമാറുന്നതെന്നും മമിത പറയുന്നു

തമിഴ് സിനിമയിൽ നിന്ന് പിൻമാറി ; കാരണം പറഞ്ഞ് മമിത ബൈജു
അഞ്ജലി മേനോൻ- ഗീതു മോഹൻദാസ് ചിത്രത്തിൽ നസ്രിയയും പ്രണവും? അഞ്ജലി മേനോൻ പറയുന്നു

പ്രണയവിലാസം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് താരം വണങ്കാനിൽ നിന്ന് പിൻമാറിയതിനെ കുറിച്ചും സംസാരിച്ചത് . സൂപ്പർ ശരണ്യ ടീം വീണ്ടും ഒന്നിച്ച പ്രണയവിലാസം എന്ന ചിത്രമാണ് മമിതയുടെ റിലീസിനൊരുങ്ങുന്ന ചിത്രം . അനശ്വരയും അർജുൻ അശോകനുമാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രം ഫെബ്രുവരി 24 ന് തീയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in