14 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിയും വീണ്ടുമൊന്നിക്കുന്നു; ഇത്തവണ നായകനും വില്ലനും?

14 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിയും വീണ്ടുമൊന്നിക്കുന്നു; ഇത്തവണ നായകനും വില്ലനും?

വണ്‍വെ ടിക്കറ്റ്, പോക്കിരി രാജ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഇതിന് മുമ്പ് ഒന്നിച്ചഭിനയിച്ചത്

പോക്കിരിരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. നവാഗത സംവിധായകൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനും വില്ലനുമായിട്ടാണ് ഇരുവരും ഒന്നിക്കുന്നതെന്ന് ഒടിടി പ്ലേ റിപ്പോർട്ടു ചെയ്യുന്നു. ആന്റോ ജോസഫ് ആയിരിക്കും ചിത്രം നിർമിക്കുന്നതെന്നും പുറത്തുവരുന്ന റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. നേരത്തെ മമ്മൂട്ടിയെ നായകനായും പൃഥ്വിയെ വില്ലനായും അരിവാൾ ചുറ്റിക നക്ഷത്രം എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അപ്‌ഡേറ്റുകൾ ഉണ്ടായില്ല.

14 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിയും വീണ്ടുമൊന്നിക്കുന്നു; ഇത്തവണ നായകനും വില്ലനും?
'പ്രമുഖ വിതരണ കമ്പനി തമിഴ് സിനിമയിൽ കുത്തകയാകുന്നു'; ഉദയനിധി സ്റ്റാലിന്റെ റെഡ് ജെയന്റിനെതിരെ ഒളിയമ്പുമായി വിശാൽ

മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ വൺവേ ടിക്കറ്റ് എന്ന ചിത്രത്തിലായിരുന്നു പൃഥ്വിരാജും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചത്. പിന്നീട് മമ്മൂട്ടി നായകനായ മുന്നറിയിപ്പ് എന്ന ചിത്രത്തിൽ പൃഥ്വിരാജ് അതിഥി വേഷത്തിലും എത്തിയിരുന്നു.

ടർബോ എന്ന ചിത്രമാണ് മമ്മൂട്ടിയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രം ജൂൺ 13ന് പുറത്തിറങ്ങും. തെലുങ്ക് താരം സുനിൽ, കന്നഡ താരം രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ആടുജീവിതത്തിന് ശേഷം വിപിൻ ദാസിന്റെ 'ഗുരുവായൂർ അമ്പലനടയിൽ' എന്ന ചിത്രമാണ് പൃഥ്വിയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ബേസിൽ ജോസഫ്, അനശ്വര രാജൻ, നിഖില വിമൽ, യോഗി ബാബു എന്നിവരാണ് ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്നത്.

logo
The Fourth
www.thefourthnews.in