'മമ്മൂട്ടി ഇനി കണ്ണൂർ സ്ക്വാഡിൽ'

'മമ്മൂട്ടി ഇനി കണ്ണൂർ സ്ക്വാഡിൽ'

പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് മമ്മൂട്ടി

ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് മമ്മൂട്ടി. നൻപകൽ നേരത്ത് മയക്കത്തിന്റെ പ്രമോഷന്റെ ഭാഗമായി തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ പ്രഖ്യാപനം. കണ്ണൂർ സ്ക്വാഡ് എന്നാണ് മമ്മൂട്ടി ചിത്രത്തിന്റെ പേര് . ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു

കുറ്റാന്വേഷണ വിഭാഗത്തിൽപ്പെടുന്ന ത്രില്ലർ ചിത്രത്തിൽ പോലീസ് വേഷത്തിലാണ് മമ്മൂട്ടിയെത്തുക. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ദുൽഖർ സൽമാന്റെ വേഫേയർ ഫിലിംസാണ് വിതരണം . കണ്ണൂർ, പാലാ , കൊച്ചി ,വയനാട് എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷൻ.

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ, പുതിയ നിയമം എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹൻ ആയിരുന്നു റോബി വർഗീസ് രാജ്. കാതൽ ക്രിസ്റ്റഫർ എന്നിവയാണ് മമ്മൂട്ടിയുടെ പുറത്ത് വരാനിരിക്കുന്ന ചിത്രങ്ങൾ

logo
The Fourth
www.thefourthnews.in