ഭയപ്പെടുത്താൻ വീണ്ടുമെത്തുമോ മമ്മൂട്ടിയുടെ രഘുറാം?  അപരിചിതൻ സീക്വൽ സൂചന നൽകി സംവിധായകൻ

ഭയപ്പെടുത്താൻ വീണ്ടുമെത്തുമോ മമ്മൂട്ടിയുടെ രഘുറാം? അപരിചിതൻ സീക്വൽ സൂചന നൽകി സംവിധായകൻ

കരിയറിൽ ആദ്യമായി മമ്മൂട്ടി പ്രേതമായി എത്തിയ ചിത്രം ഓജോ ബോർഡ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു

മമ്മൂട്ടിയുടെ കരിയറിൽ തന്നെ വ്യത്യസ്തമായ സിനിമയും കഥാപാത്രവുമായിരുന്നു 2004 ൽ പുറത്തിറങ്ങിയ അപരിചിതൻ എന്ന സിനിമയും രഘുറാം എന്ന കഥാപാത്രവും. കരിയറിൽ ആദ്യമായി മമ്മൂട്ടി 'പ്രേത'മായി എത്തിയ ചിത്രം ഓജോ ബോർഡ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു. സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കാവ്യ മാധവൻ, വിനീത് കുമാർ, കാർത്തിക, മന്യ, രാജൻ പി ദേവ് തുടങ്ങിയവരായിരുന്നു പ്രധാനവേഷത്തിൽ എത്തിയത്. ഇരുപത് വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ സീക്വൽ ഒരുങ്ങിയേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഭയപ്പെടുത്താൻ വീണ്ടുമെത്തുമോ മമ്മൂട്ടിയുടെ രഘുറാം?  അപരിചിതൻ സീക്വൽ സൂചന നൽകി സംവിധായകൻ
'താൻ വിശ്വാസി, ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല' ; അന്നപൂരണി വിവാദത്തിൽ മാപ്പും ഒപ്പം ജയ്ശ്രീറാമുമായി നയൻതാര

സംവിധായകൻ സഞ്ജീവ് ശിവൻ തന്നെയാണ് സീക്വലിന്റെ സൂചനകൾ തന്നത്. അപരിചിതന്റെ പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ തുടർച്ചയ്ക്കുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നതായി സഞ്ജീവ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെയ്ക്കുകയായിരുന്നു.

സംവിധായകരായ സന്തോഷ് ശിവന്റെയും സംഗീത് ശിവന്റെയും സഹോദരൻ കൂടിയാണ് സഞ്ജീവ് ശിവൻ. 2014ൽ ദേശീയ അവാർഡ് ജേതാക്കളായ സലിം കുമാറും സീമ ബിശ്വാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വേനലൊടുങ്ങാതെ, സിദ്ധാൻഷു സഞ്ജീവ് ശിവൻ സൗബിൻ ഷാഹിർ, നരേൻ, നന്ദു, യദുകൃഷ്ണൻ, കൊച്ചുപ്രേമൻ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ 'ഒഴുകി, ഒഴുകി, ഒഴുകി' എന്നിവയാണ് സഞ്ജീവ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ.

അപരിചിതന് ശേഷം 30 ഓളം ഷോർട്ട് ഫിലിമുകളും 75 ഡോക്യുമെന്ററികളും സഞ്ജീവ് ശിവൻ സംവിധാനം ചെയ്തിരുന്നു. 2004 ൽ റിലീസ് ചെയ്ത അപരിചിതൻ എകെ സാജനും സഞ്ജീവ് ശിവനും ചേർന്നായിരുന്നു തിരക്കഥ എഴുതിയത്. സന്തോഷ് ശിവൻ ആയിരുന്നു ചിത്രത്തിന്റെ ക്യാമറ.

logo
The Fourth
www.thefourthnews.in