'ഭ്രമയുഗ'ത്തില്‍ മമ്മൂട്ടിക്ക് പാക്കപ്പ്

'ഭ്രമയുഗ'ത്തില്‍ മമ്മൂട്ടിക്ക് പാക്കപ്പ്

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഭ്രമയുഗം 2024ന്റെ തുടക്കത്തിൽ തീയേറ്ററുകളിലെത്തും

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഭ്രമയുഗം'. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാഗങ്ങളുടെ ഷൂട്ടിങ് പൂർത്തിയായി. മമ്മൂട്ടിയുടെ ഭാ​ഗങ്ങൾ ഇന്ന് വിജയകരമായി പൂർത്തിയാക്കിയ വിവരം സിനിമയുടെ നിർമാതാക്കളായ 'നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്' ആണ് അറിയിച്ചത്.

മമ്മൂട്ടിയുടെ ജന്മദിനത്തിലായിരുന്നു ഭ്രമയുഗത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. കറപുരണ്ട പല്ലുകളും നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയുമായി നിൽക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍.

ഓ​ഗസ്റ്റ് 17 ന് ചിത്രീകരണം ആരംഭിച്ച ഭ്രമയുഗം കൊച്ചിയിലും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുമായി പുരോ​ഗമിക്കുകയാണ്. സിനിമയിലെ മറ്റ് താരങ്ങളായ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരടങ്ങുന്ന ബാക്കി ഭാഗങ്ങൾ ഒക്ടോബർ പകുതിയോടെ പൂർത്തിയാകും.

'ഭ്രമയുഗ'ത്തില്‍ മമ്മൂട്ടിക്ക് പാക്കപ്പ്
രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രം; സിങ്കം എഗെയ്ന്‍ ചിത്രീകരണം തുടങ്ങി

ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് രാഹുൽ സദാശിവനാണ്. ടി ഡി രാമകൃഷ്ണന്റെതാണ് സംഭാഷണങ്ങൾ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമിക്കുന്ന ആദ്യ സിനിമയാണ് ഭ്രമയുഗം. ഹൊറർ ത്രില്ലർ ജോണർ സിനിമകൾക്ക് വേണ്ടി മാത്രമായുള്ള ബാനറാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്‌.

'ഭ്രമയുഗ'ത്തില്‍ മമ്മൂട്ടിക്ക് പാക്കപ്പ്
ശില്‍പ്പത്തിന് വസ്ത്രമില്ല; ലത മങ്കേഷ്‌ക്കര്‍ നിഷേധിച്ച ഫിലിം ഫെയര്‍ പുരസ്‌കാരം

ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ ആണ്. സിനിമയ്ക്കായി സംഗീതമൊരുക്കുന്നത് ക്രിസ്റ്റോ സേവ്യർ. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ 2024-ന്റെ തുടക്കത്തിൽ ഒരേസമയം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യും.

logo
The Fourth
www.thefourthnews.in