ബിലാൽ ജോൺ കുരിശിങ്കൽ റീലോഡഡ് ; തിരക്കഥ അവസാനഘട്ടത്തിൽ

ബിലാൽ ജോൺ കുരിശിങ്കൽ റീലോഡഡ് ; തിരക്കഥ അവസാനഘട്ടത്തിൽ

അമൽ നീരദ് മമ്മൂട്ടി കൂടിക്കാഴ്ച ഉടൻ

മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ബിഗ് ബി എക്കാലത്തെയും മികച്ച ആക്ഷൻ ചിത്രങ്ങളിലൊന്നാണ്. ഇതിന്റെ രണ്ടാം ഭാഗം ബിലാൽ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിലാൽ ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. അമൽ നീരദിന്റെ തിരക്കഥ അവസാനഘട്ടത്തിലാണെന്ന് മമ്മൂട്ടി തന്നെയാണ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. പൂർത്തിയാക്കിയ തിരക്കഥയുമായി അമൽ ഉടൻ മമ്മൂട്ടിയെ കാണും . കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച മറ്റ് കാരണങ്ങളാൽ നടക്കാത്തതിനാൽ അടുത്ത ദിവസങ്ങളിൽ തന്നെ കൂടിക്കാഴ്ച ഉണ്ടാകും

ചിത്രത്തിൽ ഫഹദ്, ദുൽഖർ തുടങ്ങി നിരവധി താരങ്ങളുടെ പേരുകൾ ആദ്യം മുതൽ ഉയർന്ന് കേൾക്കുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം ബിലാലിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നാണ് ദുൽഖർ ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് നൽകിയ മറുപടി. ചിത്രത്തിലുണ്ടാകുമെന്ന് ഈ ഘട്ടത്തിൽ പറയുന്നില്ലെന്നായിരുന്നു ഫഹദിന്റെ പ്രതികരണം.

അതിന് ശേഷം ചിത്രീകരണം സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന . വിദേശ ലൊക്കേഷനുകളിലായിരിക്കും കൂടുതൽ ചിത്രീകരണം. ഭീഷ്മപർവത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ബിലാൽ

logo
The Fourth
www.thefourthnews.in