'മനുഷ്യര് മാത്രമല്ലല്ലോ, പോലീസുകാര്‍ കൂടിയല്ലേ'; മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനമായി കണ്ണൂർ സ്ക്വാഡ് ട്രെയിലർ

'മനുഷ്യര് മാത്രമല്ലല്ലോ, പോലീസുകാര്‍ കൂടിയല്ലേ'; മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനമായി കണ്ണൂർ സ്ക്വാഡ് ട്രെയിലർ

ചിത്രം സെപ്റ്റംബൃ 28ന് തീയേറ്ററുകളിലെത്തും

മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനമായി കണ്ണൂർ സ്‌ക്വാഡിന്റെ ട്രയ്ലർ റിലീസായി. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. സമൂഹത്തിൽ നടന്ന പല കുറ്റകൃത്യങ്ങളെയും കുറ്റവാളികളെ കണ്ടെത്തിയ പരിശ്രമങ്ങളെയും ആസ്പദമാക്കി ഒരുങ്ങുന്ന റിയലിസ്റ്റിക് ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലറാണ് ചിത്രം. ചിത്രം സെപ്റ്റംബൃ 28ന് തീയേറ്ററുകളിലെത്തും.

'മനുഷ്യര് മാത്രമല്ലല്ലോ, പോലീസുകാര്‍ കൂടിയല്ലേ'; മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനമായി കണ്ണൂർ സ്ക്വാഡ് ട്രെയിലർ
'നിങ്ങളുടെ പകുതിയെങ്കിലുമാകാന്‍ ആഗ്രഹിക്കുന്നു', മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസയുമായി ദുല്‍ഖര്‍

നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോബി വർഗീസ് രാജ് ആണ്. ഷാഫിയും റോണി ഡേവിഡും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

'മനുഷ്യര് മാത്രമല്ലല്ലോ, പോലീസുകാര്‍ കൂടിയല്ലേ'; മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനമായി കണ്ണൂർ സ്ക്വാഡ് ട്രെയിലർ
ജവാനിൽ ഉടനീളം അനുഭവിക്കാം അദൃശ്യമായൊരു വിജയ് സാന്നിധ്യം

കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോൾ, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽ​ഗാം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ സംഗീതം നിർവഹിച്ചിരിക്കുന്നത് സുഷിൻ ശ്യാമാണ്.

logo
The Fourth
www.thefourthnews.in