മമ്മൂട്ടിയുടെ കാതൽ തീയേറ്ററുകളിലേക്ക്?  സൂചനയുമായി നിർമാതാക്കൾ

മമ്മൂട്ടിയുടെ കാതൽ തീയേറ്ററുകളിലേക്ക്? സൂചനയുമായി നിർമാതാക്കൾ

മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമാതാക്കൾ

മമ്മൂട്ടി ജ്യോതിക കൂട്ടുകെട്ടിലൊരുങ്ങുന്ന കാതൽ റിലീസിന് തയാറെടുക്കുന്നതായി സൂചന. കാതലിന്റെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ഫോട്ടോ, ദ മാൻ ഓൺ മൂവ് എന്ന ടാഗ് ലൈനിൽ നിർമാതാക്കൾ പങ്കുവച്ചതാണ് ചിത്രം റിലീസിന് തയാറെടുവെന്ന സൂചനകൾക്ക് അടിസ്ഥാനം. കാതലിന്റെ ചിത്രീകരണം മാസങ്ങൾക്ക് മുൻപേ പൂർത്തിയായിരുന്നു. ജിയോ ബേബിയാണ് സംവിധാനം

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കാതൽ. കാതൽ എന്ന പേര് പ്രണയ ചിത്രമാണെന്ന് തോന്നിപ്പിക്കുമെങ്കിലും ഇതൊരു പ്രണയ ചിത്രമല്ലെന്നാണ് മമ്മൂട്ടി നേരത്തെ പറഞ്ഞത്. ജീവിതത്തിന്റെ കാതലായ സത്ത എന്നതാണ് ചിത്രം പ്രമേയമെന്നാണ് മമ്മൂട്ടി വ്യക്തമാക്കിയത്

ഒരു പതിറ്റാണ്ടിനുശേഷം തമിഴ്‌ നടി ജ്യോതിക വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും മമ്മൂട്ടി - ജിയോ ബേബി ചിത്രത്തിനുണ്ട്. റോഷാക്കിന് ശേഷം, മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം, ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. പോൾസൺ സ്കറിയയും ആദർശ് സുകുമാരനും ചേർന്നാണ് തിരക്കഥ. ലാലു അലക്സ്, മുത്തുമണി, തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

logo
The Fourth
www.thefourthnews.in