വിലക്കുന്നത് അന്നംമുട്ടിക്കലെന്ന് മമ്മൂട്ടി ; നടപടി തുടരുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

വിലക്കുന്നത് അന്നംമുട്ടിക്കലെന്ന് മമ്മൂട്ടി ; നടപടി തുടരുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

വിലക്ക് പിന്‍വലിച്ചെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് മമ്മൂട്ടി ; ശ്രീനാഥിനെതിരായ നടപടി തുടരുമെന്ന് നിർമ്മാതാക്കളുടെ സംഘടന

ശ്രീനാഥ് ഭാസിയെ വിലക്കിയത് തെറ്റെന്ന് മമ്മൂട്ടി. ആരെയും വിലക്കുന്നത് ശരിയല്ല. വിലക്ക് അന്നം മുട്ടിക്കുന്ന പണിയാണെന്നും മമ്മൂട്ടി പറഞ്ഞു. ശ്രീനാഥിന്റെ പേര് പറയാതെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം . വിലക്ക് പിന്‍വലിച്ചെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ചിത്രമായ റോഷാക്കിന്റെ പ്രമോഷന്‍ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്.

ശ്രീനാഥിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. അച്ചടക്കം ഉറപ്പാക്കാനാണ് നടപടി സ്വീകരിച്ചത്

അതേസമയം ശ്രീനാഥ് ഭാസിയുടെ വിലക്ക് പിന്‍വലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ശ്രീനാഥിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. അച്ചടക്കം ഉറപ്പാക്കാനാണ് നടപടി സ്വീകരിച്ചത്. വിലക്ക് തുടരുകയാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ പ്രതികരിച്ചു

അഭിമുഖത്തിനിടെ അധിക്ഷേപിച്ച സംഭവത്തില്‍ അവതാരകയുടെ പരാതി പരിഗണിച്ചാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ശ്രീനാഥ് ഭാസിയെ വിലക്കിയത്. അവതാരക പിന്നീട് പരാതി പിന്‍വലിച്ചെങ്കിലും നടപടി തുടരാനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം

logo
The Fourth
www.thefourthnews.in